ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണം. കണിച്ചുകുളങ്ങര കേസ് ഒതുക്കിത്തീര്‍ക്കാന്‍ പ്രതിയില്‍ നിന്നു ചെന്നിത്തല കോഴ വാങ്ങിയെന്ന പി.ജയരാജന്റെ ആരോപണത്തെത്തുടര്‍ന്നാണിത്.
ചെന്നിത്തലക്കെതിരെയുള്ള ആരോപണം വിജിലന്‍സ് അന്വേഷിക്കുമെന്നു ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനാണ് നിയമസഭയില്‍ അറിയിച്ചത്. ചെന്നിത്തലക്കെതിരെ ജയരാജന്‍ നടത്തിയ ആരോപണം നിയമസഭയില്‍ പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി.
പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രമുളള ആരോപണമാണിതെന്നും സഭയില്‍ ഇല്ലാത്ത ഒരാളെക്കുറിച്ച് ആരോപണം ഉന്നയിക്കരുതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. വസ്‌തുതാ വിരുദ്ധമായ ആരോപണം എന്നാണ് കെ.സി.വേണുഗോപാല്‍ എംഎല്‍എ അറിയിച്ചത്.
അതേസമയം, കണിച്ചു കുളങ്ങര കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നു രമേശ് ചെന്നിത്തല പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്‌ട്രീയ പ്രേരിതമാണെന്നും ചെന്നിത്തല ആരോപിച്ചു.
കണിച്ചുകുളങ്ങര കേസ് ഒതുക്കിത്തീര്‍ക്കാന്‍ പ്രതിയില്‍ നിന്നു രമേശ് ചെന്നിത്തല രണ്‌ട് കോടി രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം.












Click it and Unblock the Notifications