എം.പി സുശീലാദേവിയെ ദേശാഭിമാനി കൊന്നു
ലോസ്ആഞ്ചലസ്: വൈദികരുടെ ലൈംഗിക കുറ്റങ്ങള്‍ക്ക് അമേരിക്കന്‍ റോമന്‍ കത്തോലിക്ക സഭയുടെ നേതാവ് കര്‍ദിനാള്‍ റോജര്‍ മഹോനി മാപ്പ് പറഞ്ഞു.
വൈദികര്‍ പ്രതിയായ ലൈംഗിക കുറ്റങ്ങള്‍ക്ക് പറഞ്ഞത്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടവര്‍ക്ക് 660 ദശലക്ഷം ഡോളര്‍ നഷ്ട പരിഹാരം നല്കുമെന്നും സഭ പ്രഖ്യാപിച്ചു.
ആദ്യമായാണ് വൈദികരുമായി ബന്ധപ്പെട്ട ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് ഇത്രയും വലിയൊരു തുക നഷ്ടപരിഹാരമായ് നല്‍കുന്നത്. സ്ത്രീകളും കുട്ടികളും അടക്കം അഞ്ഞൂറിലധികം പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.
2002 മുതലാണ് വൈദികരുമായി ബന്ധപ്പെട്ട ലൈംഗികാരോപണങ്ങള്‍ മാധ്യങ്ങളിലൂടെ പുറത്തു വന്ന് തുടങ്ങിയത്. നഷ്ട പരിഹാരം നല്‍കാനായി സഭയുടെ ആസ്തികള്‍ വില്‍ക്കാനും പണം കടമെടുക്കാനും സഭ നീക്കം തുടങ്ങി.
‘പീഡിപ്പിക്കപ്പെട്ടവരോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. ഇത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഇനി ഒരിക്കലും ഇതു പോലൊന്ന് സംഭവിക്കരുത്’- മഹോനി പറഞ്ഞു.
‘കഴിഞ്ഞ പതിനാല് മാസങ്ങള്‍ക്കിടെ വൈദികര്‍ ലൈംഗികമായി പീഡിപ്പിച്ച നിരവധി പേരെ കണ്ടുവെന്നും സംഭവത്തിന്‍റെ ഗുരുതരാവസ്ഥ തനിക്ക് ബോധ്യപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തി.












Click it and Unblock the Notifications