Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്വത്റോച്ചി അര്‍ജന്റീനയില്‍ അറസ്റില്‍

ഗയ: ബോളിവുഡ്‌ സിനിമകളെ അനുസ്‌മരിപ്പിക്കുന്ന ആക്ഷന്‍, ഡ്രാമ എല്ലാം ഒത്തിണങ്ങിയ വിവാഹമാണ് ബിഹാറിലെ ഒരു ആശുപത്രിയില്‍ അറങ്ങേറിയത്‌. സംഭവമിങ്ങനെ:

ഗയ ജില്ലയിലെ നവല്‍ കുമാര്‍ തൊട്ടടുത്ത ഗ്രാമമായ ഫത്വയില്‍ എത്തിയത്‌ വിവാഹസംബന്ധമായാണ്‌. ജൂലായ്‌ 11 രേണു കുമാരിയുമായുളള നവലിന്റെ വിവാഹം ഉറപ്പിച്ചിരുന്നു.

അന്നേ ദിവസം കുടുംബാംഗങ്ങളും കൂട്ടുകാരുമായി നവല്‍ ഫത്വയില്‍ എത്തി. വിവാഹ ചടങ്ങുകള്‍ തുടങ്ങേണ്ട്‌ താമസം എങ്ങു നിന്നോ ചില ഗുണ്ടകള്‍ എത്തി അവിടം അടിച്ചു തകര്‍ക്കാന്‍ ആരംഭിച്ചു. അതോടെ വിവാഹത്തിന്‌ പങ്കെടുക്കാനെത്തിയവരൊക്കെ തലങ്ങും വിലങ്ങും ഞെട്ടോട്ടമായി.

പിന്നീട് ഗുണ്ടകള്‍ വരനു നേരെ തിരിഞ്ഞു. എതിര്‍ത്ത്‌ നിന്ന്‌ വരന്‍ അധികം താമസിയാതെ എത്തിപ്പെട്ടത്‌ ആശുപത്രിയിലാണ്‌.

വരന്റെ വാച്ച്‌, വിവാഹ മോതിരം, കൈവശമുണ്ടായിരുന്ന 7,000 രൂപ തുടങ്ങിയവ കൊളളയടിച്ച് ഗുണ്ടകള്‍ വിടവാങ്ങി. എതിര്‍ത്ത വരന്റെ കാല്‌ തകര്‍ന്നത്‌ മിച്ചം. തത്ഫലമായാണ് വരന്‍ ആശുപത്രിയില്‍ ലാന്‍ഡ്‌ ചെയ്തത്.

അടുത്ത ദിവസം വീണ്ടും വിവാഹവേദിയില്‍ എത്തുന്നതിന്‌ പകരം വധു ആശുപത്രിയിലെയ്‌ക്ക്‌ ക്ഷണിക്കപ്പെടുന്നു. നിശ്ചിത സമയത്ത്‌ തന്നെ വധു അണിഞ്ഞൊരുങ്ങി ആശുപത്രിയില്‍ എത്തി. വരന്‍ കിടക്കുന്ന മുറി വിവാഹ വേദിയായി.

പുരോഹിതന്‍മാര്‍ മന്ത്രങ്ങള്‍ ഉരുവിടവേ വരനും വധുവും ആശുപത്രി കിടക്കയെ വലം വച്ചു.തുടര്‍ന്ന് ബന്ധുമിത്രാദികള്‍ക്കെല്ലാം മധുരം വിളമ്പി. ആശുപത്രിയില്‍ സദ്യ കൂടി ഒരുക്കിയതോടെ എല്ലാം ശുഭമായി പര്യവസാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+