ക്വത്റോച്ചി അര്‍ജന്റീനയില്‍ അറസ്റില്‍
ഭോപ്പാല്‍: അധോലോക കുറ്റവാളി അബുസലീമിന്റെ കൂട്ടുകാരിയും ഹിന്ദി സിനിമാതാരവുമായ മോണിക്കാബേദിയെ വ്യാജപാസ്പോര്‍ട്ട് കേസില്‍ മധ്യപ്രദേശിലെ കോടതി കുറ്റവിമുക്തയാക്കി.
ആന്ധ്രാപ്രദേശിലെ മറ്റൊരു വ്യാജപാസ്പോര്‍ട്ട് കേസില്‍ സുപ്രീംകോടതി മോണിക്കയ്ക്ക് നേരത്തേതന്നെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഭോപ്പാല്‍ കോടതി വിധിയോടെ മോണിക്ക തത്കാലം ജയില്‍ വിമുക്തയാകും.
വ്യക്തമായ തെളിവു ഹാജരാക്കി കുറ്റം സ്ഥാപിക്കാന്‍ പ്രോസിക്യൂഷന്കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് മോണിക്കയെയും കൂട്ടുപ്രതി അബ്ദുള്കബീറിനെയും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് അജയ് ശ്രീവാസ്തവ വെറുതെവിട്ടത്.
അബുസലീമിനൊപ്പം പോര്‍ച്ചുഗലില്‍ പിടിയിലായി ഇന്ത്യയ്ക്ക് കൈമാറ്റപ്പെട്ട മോണിക്കയെ വ്യാജപാസ്പോര്‍ട്ട് സമ്പാദിച്ച കേസില്‍ ഹൈദരാബാദിലെ സിബിഐ. കോടതി അഞ്ചുവര്‍ഷം കಠിനതടവിനു ശിക്ഷിച്ചിരുന്നു.
പിന്നീട് ഹൈക്കോടതി ശിക്ഷ മൂന്നുവര്‍ഷമായി കുറച്ചു. 2007 മെയ് 17ന് സുപ്രീംകോടതി അവര്‍ക്ക് ജാമ്യമനുവദിക്കുകയും ചെയ്തു. ഹൈദരാബാദിലെത്തി ജാമ്യത്തുക കെട്ടിവെച്ച് മോണിക്ക ജയിലിനു പുറത്തിറങ്ങുമെന്ന് അവരുടെ അഭിഭാഷകന് പറഞ്ഞു.
ഭോപ്പാല്‍ കോടതിവിധി അപ്രതീക്ഷിത ആഹ്ളാദമായിരുന്നെന്നാണ് മോണിക്ക പ്രതികരിച്ചത്.