Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്യൂബാ മുകുന്ദനെ കാണാന്‍ വി.എസ് എത്തി

ബാംഗ്ലൂര്‍: മനുഷ്യാവകാശ പ്രവര്‍ത്തകനെതിരെ ലൈംഗിക പീഡനക്കേസ്‌. ബാംഗ്ലൂര്‍ സ്വദേശിയായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ രമേഷാണ്‌ കുട്ടികളെ ലൈംഗികമായി പീഡീപ്പിച്ചതിനെത്തുടര്‍ന്ന്‌ പിടിയിലായത്‌.

കര്‍ണ്ണാടക ഹ്യുമന്‍ റൈറ്റ്‌സ്‌ ട്രസ്റ്റിന്‌ കീഴില്‍ രമേശ്‌ രണ്ട്‌ അനാഥാലയങ്ങള്‍ നടത്തുന്നുണ്ട്‌. 2001മുതലാണ്‌ ഇവ രണ്ടും പ്രവര്‍ത്തനമാരംഭിച്ചത്‌. കുട്ടികളെ പരിപാലിയ്‌ക്കാന്‍ കഴിവില്ലാത്ത രക്ഷിതാക്കല്‍ക്ക്‌ സഹായം നല്‍കുകയെന്ന ഉദ്ദേശത്തോടെയാണ്‌ ഇവ രണ്ടും പ്രവര്‍ത്തിക്കുന്നത്‌.

ഇവിടെയെത്തുന്ന കുട്ടികള്‍ക്ക്‌ ഭക്ഷണവും വിദ്യാഭ്യാസവും നല്‍കുന്നുമുണ്ട്‌. പക്ഷേ യഥാര്‍ത്ഥത്തില്‍ ഇതിന്‌ പിന്നില്‍ നടന്നിരുന്നത്‌ ലൈംഗിക ചൂഷണങ്ങളും പീഡനങ്ങളുമയിരുന്നുവത്രേ. അനാഥാലയത്തിലുള്ള മിക്ക കുട്ടികളെയും രമേശ്‌ തന്റെ ഇംഗിതങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നു.

ദിവസവും ഇവിടെനിന്നും മൂന്നു പെണ്‍ കുട്ടികളെ വീതമാണത്രേ ഇയാള്‍ തന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്‌. ഒരു പെണ്‍ കുട്ടിയുടെ പിതാവ്‌ ബാംഗ്ലൂരില്‍ മകളെ കാണാന്‍ എത്തിയപ്പോഴാണ്‌ ഇവിടത്തെ പീഡന കഥകള്‍ പുറത്തായത്‌. കുട്ടി പിതാവിനോട്‌ കാര്യങ്ങളെല്ലാം പറയുകയും ദേഹോപദ്രവം ഏല്‍പ്പിച്ചതിന്റെ പാടുകള്‍ കാണിയ്‌ക്കുകയും ചെയ്‌തു.

തുടര്‍ന്ന്‌ പിതാവ്‌ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. 10നും 11നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കെതിരെയാണ്‌ ഇയാള്‍ പീഡനം നടത്തിക്കൊണ്ടിരുന്നത്‌ ബാംഗ്ലൂര്‍ എസ്‌പി രാജേന്ദ്ര പ്രസാദ്‌ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+