ക്യൂബാ മുകുന്ദനെ കാണാന്‍ വി.എസ് എത്തി
ഗ്വോളിയോര്‍(മധ്യപ്രദേശ്): കന്യകയായ പശു പാല്‍ ചുരത്തുന്നു. മധ്യപ്രദേശിലെ ഗ്വോളിയോര്‍ ജില്ലയിലെ സരണ്‍ഗട്ടില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്‌തത്.
ഇതുവരെ ഇണചേര്‍ക്കുക പോലും ചെയ്യാത്ത പശുവാണത്രേ പാല്‍ ചുരത്തുന്നത്. ഇപ്പോള്‍ പത്തുവയസ്സുള്ള പശു രണ്ടുവയസ്സുമുതലാണ് പാല്‍ചുരത്തിത്തുടങ്ങിയത്.
സര്‍ദാര്‍ അജിത്ത് സിംഗ് എന്നയാളുടെ കപില എന്ന് പേരുള്ള പശുവാണ് ഈ അത്ഭുതം കാണിയ്‌ക്കുന്നത്. കപിലയെ ഇതുവരെ ഇണചേര്‍ക്കുകയോ കൃത്രിമ മാര്‍ഗ്ഗങ്ങളുപയോഗിച്ച് ബീജസങ്കലനം നടത്തുകയോ ചെയ്‌തിട്ടില്ലെന്ന് അജിത് സിംഗ് ഉറപ്പിച്ചു പറയുന്നു.
പാല്‍ചുരത്താന്‍ തുടങ്ങിയ ആദ്യകാലങ്ങളില്‍ ദിവസം രണ്ടുലിറ്റര്‍ പാലുവരെ കപിലയില്‍നിന്നു കിട്ടിരുന്നുവത്രേ. ഇപ്പോള്‍ കാലത്തും വൈകീട്ടുമായി നാലുമുതല്‍ അഞ്ചുലിറ്റര്‍വരെ പാലാണ് ലഭിയ്‌ക്കുന്നത്.
ഇത്തരത്തിലൊരു പശുവിനെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണ്. എത്രയോ ആളുകള്‍ ഇവിടെ കപിലയെ കാണാനായി എത്തുന്നുണ്ട്- അജിത് പറയുന്നു. കപില വീട്ടിലെത്തിയതുമുതല്‍ അവിടെ ഭാഗ്യം കളിയാടുകയാണത്രേ. എല്ലാ സംരംഭങ്ങളും വിജയകരമായി മുന്നേറുന്നു, വീട്ടില്‍ വഴക്കും വക്കാണവുമില്ല- കപിലയെ പരിപാലിയ്‌ക്കുന്ന പര്‍മീന്ദര്‍ സിംഗ് ഭാഗ്യസൂചനകള്‍ അക്കമിട്ടു നിരത്തുന്നു. ഇനി എന്തെങ്കിലും അപകടമോ അപായമോ വീട്ടില്‍ സംഭവിക്കാനിരിക്കുന്നെങ്കില്‍ കപില അസാധാരണമായ ശബ്ദത്തില്‍ കരയാറുമുണ്ട്‌ത്രേ. ഈ കരച്ചില്‍ ഒരു മുന്നറിയിപ്പായാണ് വീട്ടുകാര്‍ കാണുന്നത്.
മൃഗഡോക്ടര്‍മാര്‍ക്കും കപില ഒരു അത്ഭുതമാണ്. നിരവധി പേര്‍ ഇതിനകം ഇവിടെയത്തി പശുവിന്റെ അസാധാരണ ശാരീരികാവസ്ഥയെക്കുറിച്ച് പഠിച്ചു. ഇതിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ഹോര്‍മ്മോണ്‍ വ്യതിയാനമായിരിക്കുമെന്നാണ് മൃഗഡോക്ടര്‍മാര്‍ കരുതുന്നത്.
കപിലയെക്കുറിച്ച് പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്തവന്നതിനെത്തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് മുന്‍ ജോയിന്റി ഡയറക്ടര്‍ ഇവിടെയെത്തി പശുവിനെ പരിശോധിച്ചിരുന്നു. ഹോര്‍മോണ്‍ വ്യതിയാനം തന്നെയായിരിക്കും ഈ സവിശേഷതയ്‌ക്കുപിന്നിലെന്നാണ് അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിലും പറയുന്നത്. എന്തായാലും കപിലയെക്കുറിച്ച് കൂടുതല്‍ പഠിയ്‌ക്കാനായി ജവഹര്‍ലാല്‍ നെഹ്‌റു അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ തയ്യാറെടുക്കുകയാണ്.












Click it and Unblock the Notifications