കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യൂബാ മുകുന്ദനെ കാണാന്‍ വി.എസ് എത്തി

  • By Staff
Google Oneindia Malayalam News

മൂന്നാര്‍: പ്രവര്‍ത്തന ഫണ്ടില്ലാത്തതിനാല്‍ നിശ്ചലമായ മൂന്നാര്‍ ദൗത്യത്തിന്റെ ഭാവി സംബന്ധിച്ച്‌ ബുധനാഴ്ച മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനും സ്പെഷല്‍ ഓഫീസര്‍ കെ. സുരേഷ്‌ കുമാറും ചര്‍ച്ച നടത്തും.

ഫലത്തില്‍ മൂന്നാര്‍ ദൗത്യത്തിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ചര്‍ച്ച നിര്‍ണായകമാകും. റവന്യൂ വകുപ്പില്‍ നിന്നുള്ള കടുത്ത നിസഹകരണം മൂലമാണ്‌ വിവാദങ്ങളില്‍ ചെന്നെത്തിയ മൂന്നാര്‍ ദൗത്യസംഘത്തിന്‍റെ പ്രവര്‍ത്തനം നിലച്ചത്‌.

വിവാദങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും പുറമെ ഇടതു മുന്നണിയിലെ വിവിധ വകുപ്പുകളുടെ നിസഹകരണം കൂടി വര്‍ധിച്ചതോടെ ഉദ്യോഗസ്ഥരിലും തളര്‍ച്ച ബാധിച്ചു.

പൊളിക്കലുകള്‍ നിലച്ചതോടെ സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്‍തൂക്കം കൊടുത്ത സംഘം 75 സര്‍വേയര്‍മാരെയും ടോട്ടല്‍ സ്റ്റേഷന്‍ ഉപകരണങ്ങളും ആവശ്യപ്പെട്ടു.കൂടാതെ സര്‍വേ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന്‌ 35 ലക്ഷം രൂപ വേണമെന്നും സുരേഷ്കുമാര്‍ റവന്യൂ മന്ത്രിക്ക്‌ അയച്ച ഫാക്സ്‌ സന്ദേശത്തില്‍ അറിയിച്ചിരുന്നു.

എന്നാല്‍ സര്‍വേ ആവശ്യമില്ലെന്നും ഇത്രയും തുക അനുവദിക്കാന്‍ ഉടനടി സാധിക്കില്ലെന്നുമാണ്‌ റവന്യൂ വകുപ്പ്‌ നിലപാടെടുത്തത്‌. കൂടുതല്‍ സ്ഥലങ്ങള്‍ സര്‍വേ ചെയ്യുന്നതിനാണ്‌ പണവും ഉപകരങ്ങളുമെന്നാണ്‌ ദൗത്യസംഘത്തിന്റെ വിശദീകരണം. എന്നാല്‍ ഇതുവരെ നല്‍കിയ പണം ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന്‌ റവന്യൂ വകുപ്പ്‌ ആരോപിയ്ക്കുന്നു.

വാഹനങ്ങള്‍ക്ക്‌ ഡീസല്‍ അടിക്കുന്നതിന്‌ പോലും പണമില്ലെന്ന്‌ ദൗത്യസംഘം പറയുമ്പോള്‍ ദിവസം 750 രൂപ വാടകയ്ക്കാണ്‌ ഗസ്റ്റ്‌ ഹൗസില്‍ ജനറേറ്റര്‍ ഉപയോഗ രഹിതമായി ഇരിക്കുന്നതെന്നാണ്‌ വകുപ്പിന്റെ വിശദീകരണം.

ഈ സാഹചര്യത്തില്‍ ദൗത്യസംഘവും റവന്യൂ വകുപ്പും തമ്മിലുള്ള തര്‍ക്കം തീര്‍ക്കുന്നതിന്‌ മുഖ്യമന്ത്രിയുടെ ഇടപെടലിന്റെ അടിസ്ഥാനത്തിലായിരിക്കും ദൗത്യസംഘത്തിന്റെ ഭാവി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X