ക്യൂബാ മുകുന്ദനെ കാണാന്‍ വി.എസ് എത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് യുവാക്കളില്‍ പുകവലി ശീലം കുറഞ്ഞു വരുന്നതായി യുവജന ക്ഷേമ വകുപ്പ് മന്ത്രി എം. വിജയകുമാര്‍ നിയമസഭയില്‍ അറിയിച്ചു.
എന്നാല്‍ അപകടകരമായ നിലയില്‍ മദ്യപാനം വര്‍ധിക്കുന്നതായാണ് കണക്കെന്നും ചോദ്യോത്തര വേളയില്‍ മന്ത്രി അറിയിച്ചു.
മദ്യപാനം കുറയ്ക്കുന്നതിന് വ്യാപകമായ ബോധവല്‍ക്കരണം ആവശ്യമാണ്. യുവാക്കളില്‍ മിശ്ര വിവാഹം ഉള്‍പ്പടെ സാമൂഹിക അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ യുവജന ക്ഷേമ ബോര്‍ഡ് ക്യാംപുകള്‍ സംഘടിപ്പിക്കും.
സര്‍വകലാശാല കേന്ദ്രീകരിച്ച് മൂന്ന് മേഖലകളിലായി വിദ്യാര്‍ഥികള്‍ക്കായി നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കും- മന്ത്രി അറിയിച്ചു.
പ്രകൃതി ദുരന്ത നിവാരണത്തിനായി ജില്ലകള്‍ തോറും ബോര്‍ഡ് സ്വയം സേവക് സംഘം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications