Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്യൂബാ മുകുന്ദനെ കാണാന്‍ വി.എസ് എത്തി

ലണ്ടന്‍: ഡ്രൈവിംഗിനിടയില്‍ പുരുഷന്മാര്‍ ഒരു കൈമാത്രം ഉപയോഗിക്കുകയും സ്‌ത്രീകള്‍ രണ്ടുകൈകള്‍ ഉപയോഗിക്കുകയും ചെയ്യുന്നതെന്താണെന്ന ചോദ്യത്തിന്‌ ഏറെക്കാലം ഉത്തരമില്ലായിരുന്നു.

എന്നാല്‍ ഇപ്പോള്‍ പുരുഷന്മാര്‍ ഒറ്റക്കൈകൊണ്ടും സ്‌ത്രീകള്‍ ഇരുകൈകൊണ്ടും വാഹനമോടിയ്‌ക്കുന്നതിന്‌ പിന്നിലെ രഹസ്യം വെളിപ്പെട്ടിരിക്കുകയാണ്‌.

വാഹനം തങ്ങളുടെ മനസ്സിന്റെയും ശരീരത്തിന്റെയും ഭാഗമാണെന്ന ആത്മവിശ്വാസം കൊണ്ടാണത്രേ പുരുഷന്മാര്‍ ഡ്രൈവിംഗിന്‌ ഒരു കൈ ഉപയോഗിക്കുന്നത്‌. എന്നാല്‍ വാഹനം തങ്ങളില്‍ നിന്നും വേറിട്ട, മനസ്സാന്നിദ്ധ്യത്തോടെ നിയന്ത്രിയ്‌ക്കേണ്ട ഒരു യന്ത്രമാണെന്ന തോന്നലാണത്രേ സ്‌ത്രീകള്‍ക്ക്‌ വാഹനത്തെപ്പറ്റിയുള്ളത്‌. ഇതുകൊണ്ടാണത്രേ ഇവര്‍ രണ്ടുകയ്യും ഉപയോഗിച്ച്‌ വാഹനം ഓടിയ്‌ക്കുന്നത്‌.

ഡ്രൈവിംഗെന്നത്‌ പുരുഷന്മാര്‍ ഏറെ ആസ്വദിയ്‌ക്കുന്ന ഒന്നാണ്‌. വാഹനമോടിയ്‌ക്കുമ്പോള്‍ ശരിയ്‌ക്കും വിശ്രമിക്കുന്നതിന്റെ ഫലമാണത്രേ അവര്‍ അനുഭവിയ്‌ക്കുന്നത്‌. യുണിവേഴ്‌സിറ്റി ഓഫ്‌ ഈസ്റ്റ്‌ ലണ്ടനിലെ ഗവേഷകരാണ്‌ ഈ രഹസ്യം കണ്ടെത്തിയിരിക്കുന്നത്‌.

സ്വന്തം വാഹനത്തെക്കുറിച്ച്‌ സ്‌ത്രീകളും പുരുഷന്മാരും സംസാരിയ്‌ക്കുന്നതും വ്യത്യസ്‌തരീതിയിലാണെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. തങ്ങളെപ്പറ്റിത്തന്നെ സംസാരിയ്‌ക്കുന്നതുപോലെയാണ്‌ പുരുഷന്മാര്‍ വാഹനത്തെക്കുറിച്ച്‌ സംസാരിയ്‌ക്കുന്നത്‌.

വാഹനമോടിയ്‌ക്കുന്നത്‌ ഇഷ്ടമൊക്കെയാണെങ്കിലും സ്‌ത്രീകള്‍ ഏപ്പോഴും വാഹനങ്ങളെ ഒരു അന്യ വസ്‌തുവെന്ന രീതിയിലാണ് സമീപിയ്‌ക്കുന്നത്‌. അതുകൊണ്ടാണത്രേ സ്‌ത്രീകള്‍ വാഹനങ്ങള്‍ക്ക്‌ പ്രത്യേക പേര്‌ നല്‍കുന്നത്‌. പുരുഷന്മാര്‍ പൊതുവേ അങ്ങനെ ചെയ്യാറില്ലത്രേ.

സ്‌ത്രീകളേക്കാളേറെ വാഹനങ്ങള്‍കൊണ്ട്‌ തിരിച്ചറിയപ്പെടുന്നതും പുരുഷന്മാരാണ്‌. പൊതുവേ ബന്ധങ്ങളെക്കുറിച്ച്‌ സംസാരിക്കാനിഷ്ടമില്ലാത്ത പുരുഷന്മാര്‍ക്ക്‌ പക്ഷേ സ്വന്തം വാഹനവുമായുള്ള ബന്ധം വളരെ വ്യത്യസ്‌തമാണ്‌. കാരണം അവര്‍ പലപ്പോഴും തിരിച്ചറിയപ്പെടുന്നത്‌ സ്വന്തം വാഹനത്തിന്റെ പേരിലാണ്‌- പഠന റിപ്പോര്‍ട്ടില്‍ പറയന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+