Get Updates
Get notified of breaking news, exclusive insights, and must-see stories!

രമേശിന് പിന്തുണയുമായെത്തി, സജിത്ത് അറസ്റ്റില്‍

പറ്റ്‌ന(ബീഹാര്‍): സ്വന്തം നിയോജക മണ്ഡലത്തിലെ റോഡുകളുടെ ശോജ്യാവസ്ഥ പരിഹരിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ സഹികെട്ട എംഎല്‍എ നിയമസഭയില്‍ വസ്‌ത്രങ്ങള്‍ വലിച്ചുകീറി പ്രതിഷേധിച്ചു.

ദര്‍ഭംഗ ജില്ലയിലെ ഘനശ്യാംപൂര്‍ മണ്ഡലത്തെ പ്രതിനിധീകരിയ്‌ക്കന്ന ലോക്‌ജനശക്തി പാര്‍ട്ടി എംഎല്‍എ ഇജാഹര്‍ അഹമ്മദാണ്‌ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ നിയമസഭയില്‍ സ്വന്തം വസ്‌ത്രങ്ങള്‍ വലിച്ചുകീറിയത്‌.

നിയമസഭായോഗത്തിനിടെ ശൂന്യവേളയിലാണ്‌ ഇജഹാര്‍ തന്റെ മണ്ഡലത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളെക്കുറിച്ച്‌ സംസാരിച്ചത്‌. റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതന്‌ ബന്ധപ്പെട്ടവര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടന്ന്‌ സ്‌പീക്കര്‍ ഉദയ്‌ നരൈന്‍ ചൗധരി സഭയില്‍ അറിയിച്ചു.

റോഡിന്റെ ശോച്യാവസ്ഥകാരണം ജനങ്ങള്‍ ബുദ്ധിമുട്ടിലാണെന്നും എത്രയും വേഗം പണി പൂര്‍ത്തിയാക്കണമെന്നും അഹമ്മദ്‌ വീണ്ടും പറഞ്ഞുതുടങ്ങിയപ്പോള്‍ കൂടുതല്‍ സംസാരിക്കാന്‍ സ്‌പീക്കര്‍ അനുവദിച്ചില്ല. ഇതാണ്‌ അഹമ്മദിനെ ചൊടിപ്പിച്ചത്‌. സ്‌പീക്കറുടെ നടപടിയില്‍ ക്ഷുഭിതനായ അദ്ദേഹം ബഹളം വെയ്‌ക്കുകയും സ്വന്തം വസ്‌ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്‌തു. പിന്നീട്‌ സഭയില്‍നിന്നും ഇറങ്ങിപ്പോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+