രമേശിന് പിന്തുണയുമായെത്തി, സജിത്ത് അറസ്റ്റില്‍
കൊച്ചി: കണിച്ചുകുളങ്ങര കേസിലെ പ്രതിയും ഹിമാലയ ഗ്രൂപ്പ് എംഡിയുമായ സജിത്തിനെ പൊലീസ് അറസ്റ്റു ചെയ്തു. കേസില്‍ ജാമ്യത്തിലായിരുന്ന സജിത്തിനെ ഒരു വാര്‍ത്താ സമ്മേളനത്തിനിടെയാണ് അറസ്റ്റു ചെയ്തത്. ഗുണ്ടാനിയമപ്രകാരമാണ് അറസ്റ്റ്.
മറ്റു പ്രതികളായ ബിനീഷ്, മൃഗംസാജു, ഉണ്ണി,അജിത്ത് എന്നിവര്‍ക്കുവേണ്ടി തെരച്ചില്‍ തുടങ്ങി. കണിച്ചുകുളങ്ങര കേസിലെ പ്രധാന പ്രതിയായ സജിത്തിനെതിരെ വെളളിയാഴ്ച കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുന്നതിനിടെയാണ് അറസ്റ്റ്.
കേസില്‍ നിന്നും രക്ഷ നേടുന്നതിനായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് പണം നല്‍കിയില്ലെന്ന് സജിത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. തനിക്കെതിരെ ഉന്നത പൊലീസ് കേന്ദ്രങ്ങളില്‍ നിന്നും ഗൂഡാലോചന നടന്നതായി സജിത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രമേശ് ചെന്നിത്തലയെ ജീവിതത്തില്‍ ഇതു വരെ നേരിട്ടു കണ്ടിട്ടില്ലെന്നും കണിച്ചുകുളങ്ങര കേസില്‍ കോടതി നടപടികള്‍ നടക്കാനിരിക്കെ സംഭവത്തിന് വാര്‍ത്താ പ്രാധാന്യം നല്‍കാന്‍ അഡ്വ. ഹക്കീം കണ്ടെത്തിയ മാര്‍ഗ്ഗമാണിതെന്നും സജിത്ത് പറഞ്ഞു. ഇതിനായാണ് താന്‍ കോടികള്‍ രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയെന്ന് ഹക്കീം ആരോപിക്കുന്നതെന്നും സജിത്ത് വ്യക്തമാക്കി.
കണിച്ചുകുളങ്ങര കേസിലെ പ്രതികളില്‍ നിന്നും രമേശ് ചെന്നിത്തല പത്തു കോടി നല്‍കിയെന്ന ആരോപണം നിയമസഭയില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു.












Click it and Unblock the Notifications