യുവതിയുടെ മറ്റ് ശരീരഭാഗങ്ങളും കണ്ടെത്തി
തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലിന് ഏറ്റവും ശക്തമായ പിന്തുണ നല്‍കിയ മുഖ്യമന്ത്രിയും കൈവിട്ടതിനെത്തുടര്‍ന്ന് ദൗത്യസംഘം പ്രത്യേക ഉദ്യോഗസ്ഥന്‍ കെ. സുരേഷ് കുമാര്‍ അവധിയില്‍ പ്രവേശിച്ചു.
നേത്ര ചികിത്സയ്ക്കുവേണ്ടിയാണ് അവധിയെടുത്തതെന്നാണ് സുരേഷ് കുമാറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ചികിത്സയ്ക്കായി ഇദ്ദേഹം ബുധനാഴ്ച തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിട്ടുണ്ട് . മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അവധിയെടുത്ത് ആശുപത്രിയില്‍ എത്തിയത്.
സര്‍ക്കാര്‍ഭൂമി വീണ്ടെടുക്കാന്‍ മന്ത്രിസഭ അനുവദിച്ച മൂന്നു മാസത്തെ കാലാവധി അവസാനിയ്ക്കാന്‍ ഇനി രണ്ടാഴ്ച മാത്രമേ ശേഷിയ്ക്കുന്നുള്ളു. ശേഷിയ്ക്കുന്ന കാലയളവിലേയ്ക്കായി സുരേഷ് മൂന്നാറിലേക്കു മടങ്ങില്ലെന്നാണു സൂചന.
പണം അനുവദിക്കാതെയും ഉദ്യോഗസ്ഥരെ പിന്‍വലിച്ചും സംഘത്തെ പ്രതിസന്ധിയിലാക്കിയ റവന്യു വകുപ്പിന്റെ നടപടിയാണ് യഥാര്‍ത്ഥത്തില്‍ ദൗത്യം സംഘത്തിന്‍റെ പ്രവര്‍ത്തനം പാതിവഴിയില്‍ തളരാന്‍ കാരണമായത്.
കെആര്‍വി എസ്റ്റേറ്റ് പിടിച്ചെടുക്കാന്‍ പുറപ്പെട്ട ദൗത്യസംഘത്തെ അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ ഓഫിസ് വിലക്കിയതാണു സംഘത്തിന്‍റെ പ്രവര്‍ത്തനത്തെ അപ്രതീക്ഷിത വേഗത്തില്‍ അട്ടിമറിച്ചത്. ടാറ്റ ഒഴികെയുള്ള പൊളിച്ചടുക്കലും വീണ്ടെടുക്കലും തല്‍ക്കാലം നിര്‍ത്താനായിരുന്നു അന്നത്തെ നിര്‍ദേശം.
അപ്പോള്‍ തന്നെ മൂന്നാര്‍ വിട്ട സുരേഷ് രണ്ടു ദിവസം മധുരയില്‍ തങ്ങിയ ശേഷമാണു മടങ്ങിയെത്തിയത്.
നേരത്തേ തന്നെ ദൗത്യസംഘം ആവശ്യപ്പെട്ട പണവും ഉദ്യോഗസ്ഥരെയും നല്‍കാതെ പൊളിക്കല്‍ അട്ടിമറിക്കാന്‍ സിപിഐയും റവന്യു വകുപ്പും ആസൂത്രിത നീക്കം നടത്തിയിരുന്നു. ഇതിനെ നേരിട്ട് മുന്നേറുന്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നിയന്ത്രണങ്ങളുണ്ടായത്.
ഇതേസമയം ശാരീരിക അസ്വസ്ഥതകള്‍ ഉള്ളതിനാല്‍ ഉയര്‍ന്ന പ്രതലങ്ങളില്‍ ചെലവഴിക്കുന്നത് ഒഴിവാക്കണമെന്നു സുരേഷ് കുമാറിനു ഡോക്ടര്‍മാരുടെ ഉപദേശം ലഭിച്ച സാഹചര്യത്തിലാണ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേത്രരോഗ ചികിത്സയ്ക്കായാണത്രേ ഇദ്ദേഹം നേരത്തേ മധുരയില്‍ തങ്ങിയിരുന്നത്.












Click it and Unblock the Notifications