യുവതിയുടെ മറ്റ് ശരീരഭാഗങ്ങളും കണ്ടെത്തി
ന്യൂയോര്‍ക്ക്: ജെ. കെ റൗളിങ്ങും പ്രസാധകരും പരമരഹസ്യമാക്കി വച്ചിരുന്ന ഹാരിപോര്‍ട്ടറുടെ സ്വകാര്യങ്ങള്‍ സൈബര്‍ ലോകത്ത് പരസ്യമായത് വിവാദമാക്കുന്നു.
ജെ കെ റൗളിങ്ങിന്‍റെ ആഗോള പ്രശസ്തി നേടിയ മാന്ത്രികനോവലായ ഹാരി പോര്‍ട്ടര്‍ പരമ്പരയിലെ അവസാന പുസ്തകത്തില്‍ ആരാണ് മരിക്കുന്നതെന്ന രഹസ്യമാണ് പുസ്തകം പുറത്തിറങ്ങും മുമ്പേ പരസ്യമായത്.
ഹാരിപോര്‍ട്ടര്‍ ആന്റ് ഡെത്ത്ലി ഹാല്ലോസ് എന്ന പുസ്തകം ജൂലൈ 21നാണ് ഔദ്യോഗികമായി ലോകത്താകമാനം റിലീസ് ചെയ്യുക. കഥാന്ത്യത്തില്‍ മരിക്കുന്ന കഥാപാത്രമാരെന്നത് വന്‍ രഹസ്യമാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു റൗളിങ്ങും പ്രസാധകരും.
ജനപ്രിയ ബ്ലോഗുകളിലെല്ലാം പുസ്തകത്തിന്‍റെ ഫയലുകള്‍ സൗജന്യമായി ലഭ്യമാണ്. പുസ്തകത്തിന്‍റെ 759 പേജുകളും സൈബര്‍ലോകത്തെ സാമൂഹ്യസൈറ്റുകളിലൂടെ പരക്കുകയാണ്.
പുസ്തകത്തിലെ പേജുകളുടെ ബിറ്റ്ടോററ്റ് ഫയലുകളാണ് നെറ്റില്‍ ലഭ്യമായിരിക്കുന്നത്. ചില പേജുകളൊന്നും വായിക്കാനാകില്ലെങ്കിലും കഥാകൃത്ത് പരമ രഹസ്യമാക്കിവച്ചിരുന്ന കഥാന്ത്യം മനസ്സിലാക്കാന്‍ ഇത് സഹായകമായി. ഇത് വഴി ഹാരിപോര്‍ട്ടറിലെ അവസാന നോവലില്‍ മരിക്കുന്ന രണ്ടു പ്രധാന കഥാപാത്രങ്ങളുടേയും പേരുകള്‍ പുറത്തായി.
പുസ്തകങ്ങള്‍ ചോരാതിരിക്കുന്നതിനായി പ്രസാധകര്‍ വന്‍ സുരക്ഷാക്രമീകരണങ്ങളാണ് നടത്തിയിരുന്നത്. പുസ്തകം കൊണ്ടുപോകുന്ന ട്രക്കുകള്‍ ഉപഗ്രഹങ്ങളുടെ സഹായത്താല്‍ നിരീക്ഷിച്ചിരുന്നു എന്നുവരെ ബ്രിട്ടണിലെ സണ്‍ഡെ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഹാരിപോര്‍ട്ടറുടെ രഹസ്യം പുറത്തായത് പ്രസാധകരെ രോഷം കൊളളിച്ചിരിക്കുകയാണ്. പുസ്തകത്തിന്‍റെ ഉള്ളടക്കം വന്ന സൈറ്റുകള്‍ക്ക് എതിരെ നിയമയുദ്ധത്തിന് നീക്കം നടക്കുന്നു.
ഹാരിപോട്ടര്‍ കഥയുടെ ചോര്‍ച്ചയ്ക്കെതിരെ ഗ്രന്ഥകാരി ജെ.കെ റൌളിങ്ങും പ്രതികരിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റിലൂടെയും മറ്റും നടക്കുന്ന പ്രചാരണങ്ങള്‍ തിരസ്കരിക്കാനാണ് ജെ.കെ. റൌളിങ് തന്റെ വെബ്സൈറ്റായ ജെകെറൌളിങ് ഡോട്ട് കോമിലൂടെ പോട്ടര്‍ ആരാധകരോട് അഭ്യര്‍ഥിച്ചിരിക്കുന്നത്.
പ്രസാധകരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചില സൈറ്റുകള്‍ ഹാരിപോര്‍ട്ടറുടെ രഹസ്യം സൈറ്റില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. എങ്കിലും അമേരിക്കയ്ക്ക് വെളിയില്‍ ആസ്ഥാനമുള്ള ഫയല്‍ട്രാസ്ഫറിങ്ങ് സേവനം നല്‍കുന്ന ചില സൈറ്റുകളില്‍ ഇപ്പോഴും ഹാരിപോര്‍ട്ടര്‍ ലഭ്യമാണ്.












Click it and Unblock the Notifications