കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രമേശിന് പിന്തുണയുമായെത്തി, സജിത്ത് അറസ്റ്റില്‍

  • By Staff
Google Oneindia Malayalam News

ജനീവ: ആഗോളതാപനത്തിനെതിരെ ബോധവല്‍ക്കരണം നടത്താന്‍ നഗ്നതാ ചിത്രീകരണത്തിലൂടെ ബോധവല്‍ക്കരണം.

വിവാദ അമേരിക്കന്‍ ഫോട്ടോഗ്രാഫറായ സ്പെന്‍സര്‍ ട്യൂണിക്കാണ്‌ ഭൂമിയെ രക്ഷിയ്‌ക്കാനായി തീര്‍ത്തും വ്യത്യസ്‌തമായ രീതിയില്‍ പ്രചാരണപ്രവര്‍ത്തനം നടത്താനൊരുങ്ങുന്നത്‌.

അമ്പത്‌ മുതല്‍ നൂറ്‌ വരെ സന്നദ്ധപ്രവര്‍ത്തകര്‍ ഈ ചിത്രീകരണത്തില്‍ പങ്കെടുത്തേയ്‌ക്കുമെന്നാണ്‌ ട്യൂണിക്‌ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്‌. പ്രകൃതി സംരക്ഷണ സംഘടനയായ ഗ്രീന്‍പീസാണത്രേ ട്യൂണിക്കിനോട്‌ ഇത്തരം ഒരു ദൗത്യം നിര്‍വ്വഹിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

പരിപാടി ഓഗസ്‌റ്റില്‍ നടക്കുമെന്നാണ്‌ സ്വിറ്റ്‌സര്‍ലാന്റിലെ ഒരു ന്യൂസ്‌ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. ഓഗസ്‌റ്റ്‌ 18-19 അല്ലെങ്കില്‍ 24-25 ഈ തിയ്യതികളിലേതെങ്കിലുമായിരിക്കും ഇതിനായി തിരഞ്ഞെടുക്കുക. കാരണം ഈ വര്‍ഷത്തെ ഏറ്റവും ചൂട്‌ കൂടിയ സമയമാണ്‌ ഇത്‌- റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ മെയ്‌ മാസത്തിലും ട്യൂണിക്ക്‌ ഇത്തരമൊരു ദൗത്യത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മെക്‌സിക്കോ സിറ്റിയില്‍ ട്യൂണിക്‌ നടത്തിയ ചിത്രീകരണത്തില്‍ 18,000 ആളുകളാണ്‌ പൂര്‍ണ്ണ നഗ്നരായി പങ്കെടുത്തത്‌. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ പൊതു മാന്യത ലംഘിച്ചുകൊണ്ട്‌ പ്രവര്‍ത്തിച്ചുവെന്നതിന്റെ പേരില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി ഒട്ടേറെ തവണ ട്യൂണിക്‌ അറസ്റ്റിലായിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X