രമേശിന് പിന്തുണയുമായെത്തി, സജിത്ത് അറസ്റ്റില്‍
ജക്കാര്‍ത്ത: കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം എസ്എംഎസ് വഴി നല്‍ക്കാനുളള പദ്ധതിയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് ഇന്തോനേഷ്യ.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലിംങ്ങള്‍ അധിവസിക്കുന്ന ഇന്തോനേഷ്യ നവീന സാങ്കേതിക വിദ്യയിലൂടെ സമൂഹത്തിന്‍റെ ലൈംഗിക പരിജ്ഞാനം വര്‍ദ്ധിപ്പിക്കാനുളള ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. സിംഗപ്പൂരില്‍ ലൈംഗിക വിദ്യാഭ്യാസ ക്ലാസുകള്‍ നടത്തി ‘ഡോക്ടര്‍ ലൗ’ എന്ന പേരില്‍ പ്രശസ്തനായ വൈ സിയാങ്ങ് ആണ് ഈ പദ്ധതിയുടെ സൂത്രധാരന്‍.
എസ്‌എംഎസ് പ്രണയത്തിനും തമാശയ്ക്കും മാത്രമല്ല ലൈംഗികവിദ്യാഭ്യാസം നല്‍കുന്നതിനും ഉപകരിക്കുമെന്ന് കാഴ്ചപ്പാടാണ് തന്‍റെതെന്ന് ഡോ. സിയാങ് പറയുന്നു. ലൈംഗികകാര്യങ്ങളില്‍ സംശയമുള്ള ഏത് പൗരനും പ്രത്യേക നമ്പരുകളിലേക്ക് എസ്‌എംഎസ് അയയ്ക്കാവുന്നതാണ്.
ഡോക്ടര്‍മാരുടെ ഒരു സംഘം ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും. എസ്‌എംഎസിലൂടെതന്നെ മറുപടി നല്‍കുകയോ ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി അവരുടെ വെബ് സൈറ്റില്‍ നല്‍കുകയോ ചെയ്യും.
എസ്‌എംഎസ് വഴി ലഭിക്കുന്ന ചോദ്യങ്ങള്‍ക്ക് എല്ലാം ഉത്തരം വെബ് സൈറ്റില്‍ നല്‍കുന്നതോടെ എല്ലാവര്‍ക്കും അത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ. ലൈംഗികകാര്യങ്ങളിലെ സ്വകാര്യത നഷ്ടമാകാതെ തന്നെ പ്രശ്നങ്ങള്‍ക്ക് മറുപടി ലഭിക്കും എന്നതിനാല്‍ ധാരാളം പേര്‍ ഈ അവസരം ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്.
ഇത്തരം പദ്ധതികള്‍ക്ക് സര്‍ക്കാരും പ്രോത്സാഹനം നല്‍കുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഒരു സര്‍വ്വേ പ്രകാരം ഇന്തോനേഷ്യയിലെ യുവജനങ്ങളില്‍ പകുതിയില്‍ അധികം പേരും ലൈംഗിക കാര്യങ്ങളെ കുറിച്ച് പഠിക്കുന്നത് സുഹൃത്തുക്കളില്‍ നിന്നും പോര്‍ണോഗ്രാഫിക് സിനിമകളില്‍ നിന്നുമാണ്.
ഇന്തോനേഷ്യയില്‍ ഈ പദ്ധതി വിജയിച്ചാല്‍ ഉടന്‍ മലേഷ്യയിലേക്കും വ്യാപിപ്പിക്കുമെന്ന് സംഘാടകര്‍ പറയുന്നു. ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും രതിപഠനം എസ്‌എംഎസ് വഴിയാക്കാന്‍ അധികം കാത്തിരിക്കേണ്ടി വരില്ലെന്നും ഡോ.ലൗ അറിയിക്കുന്നു.












Click it and Unblock the Notifications