യുവതിയുടെ മറ്റ് ശരീരഭാഗങ്ങളും കണ്ടെത്തി
ബ്രിസ്‌ബെയ്‌ന്‍ (ഓസ്‌ട്രേലിയ): കഴിഞ്ഞ മൂന്നുമാസമായി നിലയ്‌ക്കാത്ത തലവേദനയുമായാണ് റഗ്‌ബി താരമായ ബെന്‍ സിസ്ലോവ്സ്കി കളിക്കളത്തിലിറങ്ങിയിരുന്നത്. എതിര്‍ ടീമിലെ മാറ്റ് ഓസ്‌റ്റിനുമായി കളിയ്‌ക്കിടെ ഉണ്ടായ കൂട്ടിയിടിയെ തുടര്‍ന്നാണ് ബെനിന് തലവേദന തുടങ്ങിയത്.
ഏപ്രില്‍ ഒന്നിന് നടന്ന ഈ മുഖാമുഖം കൂട്ടിയിടിയെ തുടര്‍ന്ന് ബെനിന്‍റെ തലയ്ക്ക് മുറിവേല്‍ക്കുകയും അത് തുന്നിക്കെട്ടുകയും ചെയ്യുകയുണ്ടായി പിന്നീട് കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ കണ്ണിന് അണുബാധ ഉണ്ടായതിനെത്തുടര്‍ന്ന് ബെന്‍ വീണ്ടും ചികിത്സയ്ക്കു വിധേയനായി.
അതിന് പുറമേ ഇടയ്‌ക്കിടെ അസഹ്യമായ തലവേദനയും, ക്ഷീണവും അനുഭവപ്പെടാറുണ്ടെന്നും ബെന്‍ പറഞ്ഞു. തുടര്‍ന്നാണ് കഴിഞ്ഞയാഴ്‌ച ബെന്‍ ഡോക്ടറെ സന്ദര്‍ശിക്കുന്നത്.
ബെനിനെ പരിശോധിച്ച ഡോക്ടര്‍ സ്കാനിങ് റിപ്പോര്‍ട്ട് കണ്ട് ഞെട്ടിപ്പോയി. കാരണം അണുക്കളുളള ഒരു പല്ല് ബെനിന്റെ തലയില്‍ സ്ഥാനം പിടിച്ചതായാണ് ഡോക്ടര്‍ കണ്ടത്.
ഓസ്റ്റിന്‍രെ പല്ലായിരുന്നു അത്. അന്ന് നടന്ന ആ കൂട്ടിയിടിയ്ക്കിടെയാണ് ഓസ്റ്റിന്‍റെ ദന്തം ബെനിന്‍റെ തലയ്ക്കകത്ത് കയറിപറ്റി ഇരിപ്പുറപ്പിച്ചത്.
എന്തായാലും പുറത്തെടുത്ത ആ പല്ല് നഷ്ടപ്പെടുത്താന്‍ ബെന്‍ തയ്യാറായിട്ടില്ല. തന്റെ കിടപ്പുമുറിയിലെ കിടയ്‌ക്ക്‌ടുത്തുളള മേശയില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ് ബെന്‍ ആ പല്ല് .
ഓസ്‌റ്റിന് പല്ല് വേണമെങ്കില്‍ തിരിച്ചുകൊടുക്കാനും തയ്യാറാണെന്ന് ബെന്‍ അറിയിച്ചിട്ടുണ്ട്. ഇത് സംഭവിച്ച കാര്യമാണെന്ന് തെളിയിക്കാനാണ് തല്‍ക്കാലം താന്‍ ആ പല്ല് സൂക്ഷിച്ചിരിക്കുന്നതെന്നും ബെന്‍ പറഞ്ഞു.












Click it and Unblock the Notifications