അഭയ കേസ്: പുതിയ വെളിപ്പെടുത്തല്‍ പരിശോധിയ്ക്കുന്നു
വേണ്ട യോഗ്യതകളൊന്നുമില്ലാതിരുന്നിട്ടും മകന്റെ സുഹൃത്തിനെ ഇന്‍ഫോ പാര്‍ക്ക് സിഇഒ ആക്കാനുളള മുഖ്യമന്ത്രിയുടെ നീക്കത്തിനെതിരെ മന്ത്രിസഭയില്‍ കൂട്ട എതിര്‍പ്പ്. എതിര്‍പ്പ് രൂക്ഷമായതിനെത്തുടര്‍ന്ന് നീക്കം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിനു വിട്ടു.
മുഖ്യമന്ത്രിയുടെ മകന്‍ വി എസ് അരുണ്‍കുമാറിന്റെ സുഹൃത്തായ തിരുവനന്തപുരം കൈമനം സ്വദേശിയെയാണ് ഇന്‍ഫോ പാര്‍ക്കിന്റെ സിഇഒ സ്ഥാനത്തേയ്ക്ക് ഐടി വകുപ്പ് പരിഗണിച്ചത്. ഇയാള്‍ക്ക് ഐടി ബിരുദമോ എംബിഎ ബിരുദമോ ഇല്ല.
മാനേജ് മെന്റില്‍ വെറും ഡിപ്ലോമയും ഒരു മാര്‍ക്കറ്റിംഗ് കമ്പനിയില്‍ എക്സിക്യൂട്ടീവായി ജോലി പരിചയവുമുളള ഇയാള്‍ക്ക് വെറും മുപ്പത്തി രണ്ടു വയസുമാത്രമാണ് പ്രായം.
ഇയാളെ നിയമിക്കാനുളള ഉത്തരവ് ഐടി വകുപ്പില്‍ നിന്നും സെക്രട്ടേറിയറ്റിലെ മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലെത്തിയപ്പോള്‍ ഫയല്‍ ഒപ്പിടാതെ തിരികെ അയയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പ്രശ്നം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നത്.
സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിടുന്നതില്‍ മുഖ്യമന്ത്രിയുടെ മകന്റെ ചരടുവലിയുണ്ടായിരുന്നതായി നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. ഈ ആരോപണമുന്നയിച്ച കോണ്‍ഗ്രസ് നേതാവ് എം എം ഹസനെതിരെ വി എസ് അരുണ്‍കുമാര്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.
അതിനിടെയാണ് നാടകീയമായി ഇന്‍ഫോ പാര്‍ക്കിന്റെ സിഇഒ സംബന്ധിച്ച പ്രശ്നം ഉയര്‍ന്നു വന്നത്. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ മറ്റു മന്ത്രിമാര്‍ ഒറ്റക്കെട്ടായാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്.












Click it and Unblock the Notifications