വിവാദമായ രണ്ടു കോടി സിപിഎം തിരിച്ചു നല്‍കുന്നു
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ സുപ്രധാന രജിസ്റ്ററുകള്‍ ആക്രിക്കടയില്‍ നിന്നും കണ്ടെത്തി. വിദ്യാഭ്യാസ വകുപ്പിന്റെ സുപ്രധാന വിവരങ്ങളടങ്ങിയ രജിസ്റ്ററുകള്‍ ഓഫീസ് വൃത്തിയാക്കാനെത്തിയവരാണത്രേ കടലാസ് വിലയ്ക്ക് തൂക്കി വിറ്റത് .
2007 ലെയും, 2002 ലെയും പേഴ്സണല്‍ രജിസ്റ്ററുകള്‍, 2003 ലെ തപാല്‍ രജിസ്റ്ററുകള്‍ എന്നിവ ഉള്‍പ്പെടെ ഏഴ് രജിസ്റ്റര്‍ ബുക്കുകളാണ് ഇവിടെനിന്ന് കണ്ടെടുത്തത്.
ഒരു ഫയലിന്റെ നീക്കം വ്യക്‌തമായി മനസ്സിലാക്കാന്‍ കഴിയുന്ന രേഖകളാണ് ഇവയെല്ലാം. രാവിലെ ഓഫീസിലെത്തിയ ജിവനക്കാര്‍ രജിസ്റ്ററുകള്‍ അന്വേഷിച്ചപ്പോഴാണ് കാര്യം വെളിച്ചതായത്.
സെക്രട്ടേറിയറ്റിലെ ഹൗസ് കീപ്പിങ് വിഭാഗത്തിന്റെ പാളിച്ചയാണ് ഇത് തെളിയിക്കുന്നത്. സെക്രട്ടേറിയറ്റിലേക്ക് സാധനങ്ങള്‍ കൊണ്ടുവരുന്നതും പുറത്തേക്ക് കൊണ്ടുപോകുന്നതിനും സുരക്ഷാ ജീവനക്കാരുടെ അനുമതി വേണം. വളരെ പ്രധാനപ്പെട്ട രജിസ്റ്ററുകള്‍ എങ്ങിനെ പുറത്തു പോയി എന്നതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications