വിവാദമായ രണ്ടു കോടി സിപിഎം തിരിച്ചു നല്‍കുന്നു
ലണ്ടന്‍: പ്രശസ്‌ത ഹോളിവുഡ് താരവും പലരുടെയും ഉറക്കം കെടുത്തിയിരുന്ന അഴകിന് ഉടമയുമായിരുന്നു മെര്‍ലിന്‍ മണ്‍റോയുടെ കൊലപാതകികള്‍ ആരെന്ന് വെളിപ്പെടുത്തുന്ന് പുസ്‌തകം അടുത്ത വര്‍ഷം വിപണിയിലെത്തും.
മണ്‍റോയുടെ ജീവചരിത്രത്തെ ആസ്‌പദമാക്കി ബ്രിട്ടീഷ് എഴുത്തുക്കാരനായ കെയ്‌ത്ത് ബാഡ്‌മാന്‍ രചിക്കുന്ന പുസ്‌തകത്തിലാണ് ഈ വെളിപ്പെടുത്തല്‍ ഉളളത്. മെര്‍ലിന്‍ മണ്‍റോ: ഹെര്‍ ഫൈനല്‍ മന്‍ത്ത്‌സ്, ഹാസ് ഇറ്റ് വോസ്, ഹാസ് ഇറ്റ് ഹാപ്പന്‍ഡ് എന്നാണ് പുസ്‌തകത്തിന് നല്‍കിയിരിക്കുന്ന പേര്.
മെര്‍ലിനിന്റെ കൊലപാതകത്തിന് കാരണക്കാരായവരുടെ പേരുകള്‍ ഞാനീ പുസ്‌തകത്തില്‍ വെളിപ്പെടുത്തും. മെര്‍ലിന്‍ കൊലപ്പെട്ട് അന്ന് പുലര്‍ച്ചെയ്‌ക്ക് തന്നെ പോലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും അതിനു മുമ്പേ അവരുടെ മൃതദേഹം അവിടെ നിന്ന് നീക്കം ചെയ്‌തിരുന്നു.
പോലീസ് സംഭവസ്ഥലത്ത് നിന്നെടുത്ത ഫോട്ടോകളുടെ ശരിയായ പകര്‍പ്പ് പിന്നീട് കാണാതായി. എന്നാല്‍ അതിന്റെ കോപ്പികള്‍ ഞാന്‍ കണ്ടിട്ടുണ്ട്.
ഫോട്ടോയില്‍ കണ്ട് പ്രകാരം കിടക്കയില്‍ മുഖം ഇടതുവശത്തെയ്‌ക്ക് തിരിച്ചായിരുന്നു മെര്‍ലിന്റെ മൃതദേഹം കിടന്നിരുന്നത്. എന്നാല്‍ അവര്‍ മരിക്കുമ്പോള്‍ ഇടതുവശം ചരിഞ്ഞാണ് കിടന്നിരുന്നതെന്നാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്- ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കെയ്‌ത്ത് പറഞ്ഞു.
1962 ആഗസ്റ്റ് അഞ്ചിന് മെര്‍ലിനെ കാലിഫോര്‍ണിയയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരിക്കുന്പോള്‍ മെര്‍ലിന് 36 വയസ്സ് മാത്രമായിരുന്നു പ്രായം. ഹോളിവുഡിലെ എക്കാലത്തെയും പ്രശസ്തയായ സെക്സിയസ്റ്റ് സ്റ്റാര്‍ എന്നാണ് മെര്‍ലിന്‍ അറിയപ്പെടുന്നത്.












Click it and Unblock the Notifications