അഭയ കേസ്: പുതിയ വെളിപ്പെടുത്തല്‍ പരിശോധിയ്ക്കുന്നു
ബാംഗ്ലൂര്‍: ബിജെപി മുന്‍ എംഎല്‍എ രേണുകാചാര്യ പീഡിപ്പിച്ചതായി ആരോപിച്ച നഴ്സ് ബി.വി ജയലക്ഷ്മി വീണ്ടും ആത്മഹത്യയ്ക്കു ശ്രമിച്ചു.
വെളളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് വീടിനുള്ളില്‍ അമിതമായി ഉറക്കഗുളിക കഴിച്ച് ഗുരുതരനിലയില്‍ ജയലക്ഷ്മിയെ കണ്ടെത്തിയത്. ഉടന്‍ എംഎസ് രാമയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലക്ഷ്മി അപകടനില തരണം ചെയ്‌തതായി പൊലീസ് അറിയിച്ചു.
ഉറക്കഗുളിക അടങ്ങിയ സ്ട്രിപ്പില്‍ 12 ഗുളികകള്‍ കുറഞ്ഞതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പോലീസന്വേഷണത്തില്‍ നിന്ന് ജയലക്ഷമി ആത്മഹത്യ ശ്രമം നടത്തുന്നതിന് മുന്പായി ഇവരുടെ വീട്ടില്‍ രണ്ട് കാറുകളിലായി ആളുകള്‍ വന്നതായി അറിയാനിടയായിട്ടുണ്ട്. ജയലക്ഷ്മിയെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ച് ശേഷം സന്ദര്‍ശകരെ കുറിച്ച് ചോദിക്കുമെന്ന് പോലീസ് പറഞ്ഞു.
രേണുകാചാര്യക്കെതിരെ നല്‍കിയ പരാതികളിലൊന്നിലും നീതി ലഭിക്കുന്നില്ലെന്നതിനാലാണ് വീണ്ടും ആത്മഹത്യക്കു ശ്രമിച്ചതത്രെ. കഴിഞ്ഞ ഏപ്രില്‍ 17ന് ശ്രീരാംപുരം റയില്‍വേ പാരലല്‍ റോഡില്‍ നിര്‍ത്തിയിട്ട കാറില്‍ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ജയലക്ഷ്മിയെ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് രേണുകാചാര്യ-ജയലക്ഷ്മി ബന്ധം പുറംലോകം അറിയുന്നത്.
വിവാഹ വാഗ്ദാനം ചെയ്‌ത് വഞ്ചിക്കുകയായിരുന്നുവെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യാശ്രമം. സംഭവം വിവാദമായപ്പോള്‍ രേണുകാചാര്യ എംഎല്‍എ സ്ഥാനം രാജിവച്ചു. ദേശീയ, സംസ്ഥാന വനിതാ കമ്മിഷനുകള്‍ക്ക് ജയലക്ഷ്മി പരാതി നല്‍കിയിരുന്നു.
രേണുകാചാര്യയുമായി ചുംബിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ ജയലക്ഷ്മി പുറത്തുവിടുകയും ചെയ്‌തു. ഇതിനിടെ ഒട്ടേറെ ഭീഷണികള്‍ ജയലക്ഷ്മിയെ തേടിയെത്തി.
സംഭവം ബിജെപിയില്‍ വന്‍ കോളിളക്കമാണ് സൃഷ്ടിച്ചത്. രേണുകാചാര്യക്കെതിരെ ദേശീയ നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബന്നാര്‍ഘട്ടെ റോഡില്‍ നഴ്സിങ്ങ് സ്ഥാപനത്തിണ്റ്റെ ഉടമയാണ് ജയലക്ഷ്മി.












Click it and Unblock the Notifications