അഭയ കേസ്: പുതിയ വെളിപ്പെടുത്തല്‍ പരിശോധിയ്ക്കുന്നു
ശ്രീനഗര്‍: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ അജ്ഞാതര്‍ ബലാല്‍സംഗം ചെയ്‌ത് ശേഷം കൊലപ്പെടുത്തി. തബിന്‍ദാ ജാന്‍ എന്ന പതിനാലുകാരിയാണ് കൊല്ലപ്പെട്ടത്.
ഹന്ദ്വാരയിലാണ് സംഭവം നടന്നത്. ഉക്വാബ് പ്ലബിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ജാന്‍. തബിന്‍ദയുടെ കഴുത്തറുത്ത നിലയില്‍ മൃതദേഹം ലാന്‍ഗേറ്റ് ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ നിന്നാണ് പോലീസിന് ലഭിച്ചത്.
മൂന്ന് പേര്‍ ചേര്‍ന്നാണ് ബലാല്‍സംഗം നടത്തിയതെന്നാണ് നിഗമനം. വെളളിയാഴ്ചയാണ് സംഭവം നടന്നത്. വെളളിയാഴ്ചയായതിനാല്‍ ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞു. ഉച്ചയ്‌ക്ക് ഒന്നരയോടെ ജാനും രണ്ട് കൂട്ടുകാരികളും വൂഡാര്‍ വഴി വീട്ടിലെയ്‌ക്ക് തിരിച്ചു.
ഒപ്പമുണ്ടായിരുന്ന കൂട്ടുകാരുടെ മൊഴി പ്രകാരം വരുന്ന വഴിയേ മൂന്ന് പേര്‍ ഇവരെ തടഞ്ഞ് ശേഷം ജാനിനെ പിടിച്ചുവലിച്ചു കൊണ്ട് പോയെന്നാണ് പറയുന്നത്. ഇത് കണ്ട് ഇവര്‍ കരഞ്ഞോടിയെന്നും പേടി മൂലം വീട്ടുകാരെ സംഭവം അറിയിച്ചില്ലെന്നും പറയുന്നു.
മകള്‍ വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് ജാനിന്റെ വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഇവര്‍ സംഭവം വെളിപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ ആദ്യം ജാനിന്റെ ഷൂസും പിന്നീട് യൂണിഫോമും വഴിയില്‍ നിന്ന് ലഭിച്ചു.
പിന്നീടാണ് കളിമണ്ണിനും വൈക്കോല്‍ കൂനയ്‌ക്കുമിടെ കിടക്കുന്ന മൃതദേഹം കണ്ടെത്തിയത്. സംഭവമറിഞ്ഞെത്തിയ ഗ്രാമീണര്‍ കൊലപാതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട പ്രകടനം നടത്തി.
കുറ്റവാളികളെ കുറിച്ച് വിവരമറിയിക്കുന്നവര്‍ക്ക് പോലീസ് 50,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications