അഭയ കേസ്: പുതിയ വെളിപ്പെടുത്തല്‍ പരിശോധിയ്ക്കുന്നു
കൊച്ചി: സംസ്ഥാന പോലീസിന് അധോലോകവുമായി ബന്ധമുണ്ടോയെന്ന് ഗൗരവമായി സംശയിക്കുന്നുവെന്ന് ഹൈക്കോടതി.
കൊണ്ടോട്ടിയില്‍ വെച്ച് ഹവാലപ്പണം കൊള്ളയടിച്ച കേസിലെ രണ്ടു പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് ആര്‍. ബസന്ത് ഇങ്ങനെ നിരീക്ഷിച്ചത്.
ഇത്രവലിയൊരു കുറ്റകൃത്യം നടന്നിട്ടും പോലീസ് നിഷ്ക്രിയത്വം പാലിച്ചത് മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു.
കൊണ്ടോട്ടിക്കടുത്ത് എയര്‍പോര്‍ട്ട്‌റോഡില്‍ 40 ലക്ഷം രൂപയുടെ ഹവാലപ്പണവുമായി പോകുകയായിരുന്ന മാരുതികാറിനെ പ്രതികള്‍ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്നുവെന്നാണ് കേസ്.
പിന്നീട് കൊരട്ടിയില്‍ വെച്ച് ചാലക്കുടി പോലീസ് മാര്‍ച്ച് 23ന് ഈ കേസിലുള്‍പ്പെട്ട രണ്ടുപേരെ വന്‍ തുകയുമായി പിടികൂടി. ഇവരെ ചോദ്യംചെയ്തപ്പോഴാണ് കൊണ്ടോട്ടിയില്‍ കവര്‍ന്നത് ഹാവലപ്പണമാണെന്ന് മനസ്സിലായത്. ഇവരുടെ കുറ്റസമ്മതമൊഴിയുടെ സത്യാവസ്ഥ പരിശോധിച്ചശേഷം ചാലക്കുടി സി.ഐ ആണ് കേസെടുത്തത്.
സംഭവം നടന്നത് കൊണ്ടോട്ടിക്കടുത്ത് മോങ്ങത്ത് വെച്ചായതിനാല്‍ കേസ് കൊണ്ടോട്ടി പോലീസിന് കൈമാറുകയുംചെയ്തു.
ചാലക്കുടി പോലീസ് പ്രതികളില്‍ രണ്ടുപേരെ പിടികൂടി വിവരം അറിയിച്ചപ്പോള്‍ മാത്രമാണ് കൊണ്ടോട്ടിപോലീസ് സംഭവത്തെപ്പറ്റി അറിയുന്നതെന്നാണ് പോലീസ് കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്.
കൊണ്ടോട്ടിയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി മുളകുപൊടിയെറിഞ്ഞ് പണം കവര്‍ന്നപ്പോള്‍ അവിടെ ഒട്ടേറെ നാട്ടുകാര്‍ തിങ്ങിക്കൂടിയതാണ്. കേട്‌പറ്റിയ കാര്‍ മൂന്നുമണിക്കൂറിലേറെ അവിടെകിടന്നു. പ്രശ്നത്തില്‍ ആരും ഇടപെടേണ്ടെന്നും തങ്ങളുടെ നേതാവ് പ്രശ്നം തീര്‍ത്തുകൊള്ളുമെന്നുമായിരുന്നു കാറിലുണ്ടായിരുന്നവര്‍ പറഞ്ഞത്.
സംസ്ഥാനത്തെ പോലീസിന്റെ പ്രവര്‍ത്തനം ഇങ്ങനെയാണെന്നത് ഞെട്ടിപ്പിക്കുന്ന വിവരമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇത്രയും വലിയ കവര്‍ച്ചനടന്നിട്ടും പ്രാദേശിക പോലീസുദ്യോഗസ്ഥര്‍ ഒന്നുമറിഞ്ഞില്ലെന്നാണ് പറയുന്നത്.
പോലീസ്സ്റ്റേഷനില്‍ ഇതുസംബന്ധിച്ച വിവരമൊന്നും കിട്ടിയില്ലെന്നു കരുതാന്‍ ബുദ്ധിമുട്ടുണ്ട്. എങ്കില്‍ പോലീസിന് വിവരങ്ങളറിയാനുള്ള സംവിധാനമാകെ തകര്‍ന്നുകിടക്കുകയാണെന്ന് കരുതേണ്ടിവരും.
രണ്ടു ദേശീയപാതകളെ ബന്ധിപ്പിക്കുന്ന എയര്‍പോര്‍ട്ട് റോഡില്‍ ഇത്രവലിയ കുറ്റകൃത്യം നടന്നിട്ടും പോലീസ് അറിഞ്ഞില്ലെന്നു പറഞ്ഞാല്‍ കോടതിവിശ്വസിക്കുമെന്നാണോ പോലീസ് കരുതുന്നത്? ഹവാലസംഘത്തിന്റെ നേതാവാണോ കേസ് തീര്‍ക്കേണ്ടത്? കോടതി ചോദിച്ചു.
സംഭവത്തെപ്പറ്റി ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം കൂടുതല്‍ കഴിവുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഏല്‍പിക്കാന്‍ അധികൃതര്‍ നടപടിയെടുക്കുമെന്ന് കോടതി പ്രത്യാശ പ്രകടിപ്പിച്ചു.
അന്വേഷണച്ചുമതല എത്രയുംവേഗം കൂടുതല്‍ കഴിവുറ്റ ഉദ്യോഗസ്ഥരെ ഏല്‍പിക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് പി.ജി തന്പി കോടതിയെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications