അഭയ കേസ്: പുതിയ വെളിപ്പെടുത്തല്‍ പരിശോധിയ്ക്കുന്നു
മരത്തിനുമുകളിലൊരു ചായക്കട..... താഴേയ്‌ക്ക് തൂക്കിയിട്ടിരിക്കുന്ന ഏണിയിലൂടെ കയറിച്ചെന്ന് അവിടെയിരുന്നൊരു ചൂടുചായ കുടിയ്‌ക്കുന്നത് തീര്‍ത്തും വ്യത്യസ്‌തമായ ഒരു അനുഭവമായിരിക്കും.
കര്‍ണ്ണാടകത്തില്‍ നിന്നും കേരളത്തിലേയ്‌ക്ക് പോകുമ്പോള്‍ വനയാട്ടിലെ മുത്തങ്ങ വന്യജീവി സങ്കേതത്തിനടുത്ത് ഇത്തരമൊരു കടയുണ്ട്. കുറച്ചുനേരം വണ്ടി നിര്‍ത്തി, വനത്തിന്റെ സൗന്ദര്യം ആസ്വദിച്ച് ഇവിടെനിന്നൊരു ചായ കുടിയ്‌ക്കാവുന്നതേയുള്ളു.
വയനാട് സ്വദേശിയായ നിബിഷയുടേതാണ് മരത്തിന് മുകളിലെ ഈ ചായക്കട. കര്‍ണ്ണാടകത്തില്‍ നിന്നും കേരളത്തിലേയ്‌ക്കുള്ള വഴിയില്‍ മുത്തങ്ങ വന്യ ജീവിസങ്കേതത്തിനടുത്താണ് നിബിഷയുടെ ഏറ്റുമാടക്കട.
നിബിഷ സാഹസികതയെ ഇഷ്ടപ്പെടുന്നതുകൊണ്ടൊന്നുമല്ല നിബിഷ മരത്തിനുമുകളില്‍ കട നടത്തുന്നത്. കാട്ടാനകളെപ്പേടിച്ചാണ് നിബിഷ കടയുമായി മരത്തിന് മുകളില്‍ ചേക്കേറിയത്. പക്ഷേ നിബിഷയ്‌ക്ക് വയസ്സ് അമ്പതുണ്ടെന്നറിഞ്ഞാല്‍ ഇതിലിത്തിരി സാഹസികതയുണ്ടെന്ന് സമ്മതിയ്‌ക്കാതെ വയ്യ.
ഭൂമിയില്‍ നിന്നും 30 അടി ഉയരത്തിലാണ് നിബിഷയുടെ കട. കഴിഞ്ഞ 20 വര്‍ഷമായി ഏറ്റുമാടത്തില്‍ ഇവര്‍ ചായക്കട നടത്തുന്നു. മുമ്പ് സാധാരണപോലെ താഴെ വീടിനൊപ്പം നടത്തിയിരുന്ന ചായക്കട കാട്ടാനകള്‍ തകര്‍ത്തുകളഞ്ഞതിനെത്തുടര്‍ന്ന് കൂടുതല്‍ അപകടം ഒഴിവാക്കാനായി വനംവകുപ്പ് അധികൃതരാണ് ഇവരോട് മരത്തിന് മുകളിലേയ്‌ക്ക് വീടും കടയും മാറ്റാന്‍ പറഞ്ഞത്.
ഇതിനായി നിബിഷയ്‌ക്ക് ഇവിടത്തെ ആദിവാസികളുടെ സഹായവും കിട്ടി. മുളയും പുല്ലും മരവും ചേര്‍ത്താണ് കട പണിതിരിക്കുന്നത്. മുത്തങ്ങവഴി പോകുന്ന ലോറി ഡ്രൈവര്‍മാര്‍ക്കെല്ലാം നിബിഷയുടെ ഏറ്റുമാടക്കട ഏറെ പരിചിതമാണ്. മറ്റൊരു സംസ്ഥാനത്തും ഇത്തരം ഒരു കട കണ്ടിട്ടില്ലെന്നും വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിയ്‌ക്കുന്ന ഡ്രൈവര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
തന്റെ മൂന്നു കുട്ടികളെയും വളര്‍ത്താനുള്ള വരുമാനം ഈ കടയില്‍ നിന്നാണുണ്ടാക്കിയതെന്ന് നിബിഷ പറയുന്നു. ഇപ്പോള്‍ വളര്‍ന്ന് കുടുംബങ്ങളുമായി താമസിക്കുന്ന മക്കള്‍ അവരോടൊപ്പം താമസിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഈ കട ഉപേക്ഷിച്ച് മക്കളുടെ അടുത്തേയ്‌ക്ക് പോകില്ലെന്നാണ് ഈ അമ്പതാം വയസ്സിലും നിബിഷ പറയുന്നത്.












Click it and Unblock the Notifications