അഭയ കേസ്: പുതിയ വെളിപ്പെടുത്തല്‍ പരിശോധിയ്ക്കുന്നു
ലണ്ടന്‍: സൗരയൂഥ ഗ്രഹമായ ശനിയ്ക്ക് പുതിയ ഉപഗ്രഹത്തെ വാനനിരീക്ഷകര്‍ കണ്ടെത്തി. ഇതോടെ ശനിയുടെ 60 ചന്ദ്രന്‍മാരായി.
വലുപ്പം കുറവായ ചന്ദ്രന് ഇനിയും പേര് നല്‍കിയിട്ടില്ല. കസ്സിനി ശൂന്യാകാശ വാഹനത്തിലെ അതിശക്തമായ കാമറകളിലൂടെ നടത്തിയ നിരീക്ഷണത്തിലാണ് കുഞ്ഞന്‍ ചന്ദ്രനെ തിരിച്ചറിഞ്ഞത്.
ശനിയുടെ മെത്തോണ്‍, പാലീന്‍ എന്നീ ഉപഗ്രഹങ്ങള്‍ക്കിടയിലാണ് പുതിയ ഉപഗ്രത്തെ കണ്ടെത്തിയത്. പാറയും തണുത്തുറഞ്ഞ മഞ്ഞുമാണ് ഉപഗ്രഹത്തിലുള്ളതെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.
വെറും രണ്ട് കിലോമീറ്റര്‍ മാത്രം ചുറ്റളവ് കണക്കാക്കിയിട്ടുള്ള ഉപഗ്രഹത്തിനെ ശാസ്ത്രജ്ഞര്‍ ‘ഫ്രാങ്ക്’എന്നാണ് വിളിക്കുന്നത്. ഉപഗ്രഹത്തിന്‍റെ ശാസ്ത്രീയ നാമം പിന്നീടേ തീരുമാനിക്കൂ.
നാസയുടെയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെയും സംയുക്ത സംരഭമായ കസ്സിനി-ഹൈജന്‍സ് 1997ലാണ് ബഹിരാകാശത്തേയ്ക്ക് യാത്ര തിരിച്ചത്. 2004ല്‍ അത് ശനിയുടെ സമീപമെത്തി.
ശനിക്കു ചുറ്റും ഇനിയും ഉപഗ്രഹങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.












Click it and Unblock the Notifications