അഭയ കേസ്: പുതിയ വെളിപ്പെടുത്തല്‍ പരിശോധിയ്ക്കുന്നു
മെല്‍ബോണ്‍, (ഫ്‌ളാ): കോമിക് സൂപ്പര്‍ ഹീറോവായ ക്യാപ്‌റ്റന്‍ അമേരിക്കയായി വേഷമിട്ട് ഒരു കോസ്‌റ്റിയൂം പാര്‍ട്ടിയില്‍ പങ്കെടുത്ത് യുവതിയെ തഴുകിത്തലോടിയ ഡോക്ടറുടെ ജോലിതെറിച്ചു!
എന്തായാലും യുവതിയോട് മാപ്പ് പറഞ്ഞ് കേസില്‍ നിന്ന് തടിയൂരാനുളള ശ്രമത്തിലാണ് ഡോക്ടറിപ്പോള്‍. റയ്‌മണ്ട് ഡഗ്‌ളസ് ആഡംകിക്ക് എന്ന് 54ക്കാരനായ ഡോക്ടറാണ് സ്‌ത്രീയോട് അപമരാദ്യയായി പെരുമാറിയത് വഴി പൊല്ലാപ്പില്‍ പെട്ടത്.
ഓണ്‍ ടാപ് സ്‌പോര്‍ട്‌സ് കഫേയില്‍ വച്ചാണ് സംഭവം നടന്നത്. പാര്‍ട്ടിയ്‌ക്കിടെ ഒരു യുവതിയെ സമീപിച്ച ഡോക്ടര്‍ അവരെ തൊട്ട്‌തഴുകാന്‍ തുടങ്ങി. ഇത് കണ്ട് പ്രതിഷേധിച്ച യുവതിയുടെ കാമുകനെ സൂപ്പര്‍ ഹീറോ വേഷമിട്ടിരുന്ന ഡോക്ടര്‍ ഹീറോ ചമഞ്ഞ് തന്നെ അടിച്ചുവീഴ്ത്തി. .
സംഭവമറിഞ്ഞ് പോലീസെത്തിയപ്പോള്‍ കൈവശമുണ്ടായിരുന്ന മാരിജുവാന നിറച്ച് സിഗരറ്റ് ഡോക്ടര്‍ ടോയ്‌ലറ്റില്‍ ഫ്ലഷ് ചെയ്തു കളഞ്ഞു. മാനഭംഗം ശ്രമം, അക്രമം, തെളിവു നശിപ്പിക്കല്‍, മയക്കുമരുന്ന് കൈവശം വയ്‌ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് ഡോക്ടറെ അറസ്‌റ്റ് ചെയ്‌തത്.
സംഭവമറിഞ്ഞ് ഡോക്ടര്‍ ജോലിചെയ്തിരുന്ന ആഡംകിക് ക്ലിനിക്കിന്‍റെ അധികൃതര്‍ ആഡംകിക്കിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications