Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്‌: ഗീതയെ ചോദ്യം ചെയ്യുന്നു

ദില്ലി: സൈബര്‍ ലോകത്തും ഇന്ത്യന്‍ സംസ്കാരം ശ്രദ്ധേയമാവുന്നു. സോഫ്റ്റ്വേര്‍ രംഗത്ത് ഇന്ത്യ കുതിച്ചുയരുന്പോഴും ആ അറിവിനെ നെറ്റില്‍ ദുരുപയോഗം ചെയ്യാന്‍ ഇന്ത്യക്കാര്‍ ശ്രമിക്കുന്നില്ല.

സൈബര്‍ ലോകത്തെ ഏറ്റവും സംസ്കാരമുളള ജനത ഇന്ത്യക്കാരാണെന്നാണ് പഠനറിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. ഇന്ത്യയില്‍ സോഫ്റ്റ്വേര്‍ പ്രൊഫഷണലുകളുടെ എണ്ണം കുതിച്ചുയരുന്പോഴും തങ്ങള്‍ പഠിച്ചകാര്യങ്ങളെ നെറ്റില്‍ തെറ്റായി വിനിയോഗിച്ച്‌ കമ്പ്യൂട്ടര്‍വൈറസുകളും നശീകരണ പ്രോഗ്രാമുകളും ഒരുക്കുന്നതില്‍ ഇന്ത്യക്കാര്‍താത്പര്യം കാണിക്കുന്നില്ലെന്നാണ്‌ അമേരിക്ക ആസ്ഥാനമായ ഐടി സെക്യൂരിറ്റി സ്ഥാപനം സോഫോസ്‌ ലാബ്‌ നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത്‌.

സൈബര്‍ ലോകത്ത്‌ ഇറങ്ങുന്ന സ്പാമുകളില്‍ 2.8 ശതമാനം മാത്രമാണ്‌ ഇന്ത്യയില്‍ നിന്നുള്ളത്‌. സൈബര്‍ കുതന്ത്രങ്ങളുടെ കാര്യത്തില്‍ അമേരിക്ക തന്നെയാണ്‌ മുന്നില്‍.

നാശം വിതയ്ക്കുന്ന സോഫ്റ്റ് വെയറുകള്‍ നെറ്റിലൂടെ പരക്കുന്നവയില്‍ 19.8 ശതമാനവും അമേരിക്കയില്‍ അമേരിക്കയിലാണ് ജന്മമെടുക്കുന്നത്. സൈബര്‍ നാശപ്രക്രിയയില്‍ തൊട്ടു പുറകില്‍ ചൈനക്കാരാണ്‌. 7.5 ശതമാനമാണ്‌ ചൈനക്കാരുടെ സംഭവന.

യുവ സോഫ്റ്റ്വേര്‍ ബിരുദധാരികള്‍ ധാരാളമുള്ള ഇന്ത്യയില്‍ സൈബര്‍ നശീകര സ്വഭാവം കുറയാനുള്ള പ്രധാന കാരണം സാംസ്കാരികമായ അന്തരമാണെന്ന്‌ കമ്പനി നിരീക്ഷിക്കുന്നു.

സോഫ്റ്റ്വേര്‍ ജ്ഞാനത്തെ ഗുണകരമായി വിനിയോഗിക്കാനാണ്‌ ഇന്ത്യന്‍ പ്രതിഭകള്‍ തയ്യാറാകുന്നത്‌. സ്പാം സോഫ്റ്റ്വേറുകള്‍ തയ്യാറാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പതിനൊന്നാമതാണ്‌ ഇന്ത്യ.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+