അഭയ കേസ്: ഗീതയെ ചോദ്യം ചെയ്യുന്നു
മുംബൈ: തീവ്രവാദാക്രമണ സാധ്യതയെ തുടര്‍ന്ന് നഗരത്തില്‍ പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. ഇന്‍റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണിത്.
മുംബൈ നഗരത്തില്‍ ആക്രമം അഴിച്ചുവിടാന്‍ തീവ്രവാദികള്‍ പദ്ധതിയിട്ടതായി ഐബിയ്ക്ക് സൂചന ലഭിച്ചതിനെത്തുടര്‍ന്നാണിത്. നഗരത്തില്‍ തീവ്രവാദ ആക്രമണം ഉണ്ടാവാന്‍ സാധ്യതയുളളതായി ഐബി വെളളിയാഴ്ച പോലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്ന് മുംബൈ പോലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്. അവധിയിലുളള പോലീസ് ഉദ്യോഗസ്ഥരോട് ജോലിയില്‍ പ്രവേശിക്കാനും ഉന്നത ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടിട്ടുണ്ട്.
ഐബി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന നഗരത്തിലുടനീളം പോലീസ് അപായ സൂചന നല്‍കിയിട്ടുണ്ട്. എല്ലാ പോലീസ് സ്‌റ്റേഷനിലെയും പോലീസുക്കാരോട് പ്രധാനറോഡുകള്‍ നിരീക്ഷിക്കാനും പരിശോധന നടത്താനും ഉത്തരവ് നല്‍കിയതായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തീവ്രവാദികളുടെ റിക്കോര്‍ഡുകള്‍ ക്രൈം ബ്രാഞ്ച് പരിശോധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. നിരോധിക്കപ്പെട്ട ഒരു തീവ്രവാദി സംഘടനയിലെ 400ലേറെ അംഗങ്ങളെ സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷിക്കുന്നതായാണ് അറിവ്.
സ്വാതന്ത്ര്യ ദിനം അടുത്ത വരുന്ന സാഹചര്യത്തില്‍ പൊതുവേ സുരക്ഷ നടപടികള്‍ ശക്തമാക്കിയതായും സുരക്ഷാ ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications