അഭയ കേസ്: ഗീതയെ ചോദ്യം ചെയ്യുന്നു
ദില്ലി: ആര്‍കെ പുരത്ത് മൂന്നുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്‌ത് കൊന്നു.
ശനിയാഴ്‌ച വൈകീട്ട് നാലുമണിയോടെ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയും തുടര്‍ന്ന് പിതാവ് ജീവന്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തു.
എന്നാല്‍ പിന്നീട് രാത്രിയോടെ വീടിന്റെ ടെറസിന് മുകളില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പലതവണ ലൈംഗിക പീഡനത്തിന് ഇരയായ രീതിയിലാണ് ശരീരം കാണപ്പെട്ടത്.
ഇത് നാലാമത്തെ തവണയാണ് ഇതേ സ്ഥലത്ത് പിഞ്ചു കുഞ്ഞിനെതിരെ ലൈംഗിക ആക്രമണം നടക്കുന്നത്. എന്നാല്‍ ഈ വാര്‍ത്ത പുറത്താകാതിരിക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്.
സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകരെ കുട്ടിയുടെ ബന്ധുക്കളുമായി സംസാരിയ്‌ക്കാന്‍ പൊലീസ് അനുവദിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബവുമായി ബന്ധം പുലര്‍ത്തുന്ന ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് സൂചനയുണ്ട്.












Click it and Unblock the Notifications