ഇടയലേഖനം വേണ്ടെന്ന് കോഴിക്കോട് രൂപത
ചെന്നൈ: നക്ഷത്ര ഹോട്ടലിലെ വിരുന്നിനിടെ മദ്യപിച്ചു യുവതിയോട് അപമര്യാദയായി പെരുമാറിയ ബാംഗ്ലൂര്‍ സ്വദേശിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
സോഫ്‌റ്റ് വെയര്‍ എഞ്ചിനീയറായ വിഘ്‌ന്വേശര(32)നാണ് അറസ്‌റ്റിലായത്. നുങ്കംപാക്കത്തെ നക്ഷത്ര ഹോട്ടലില്‍ പാര്‍ട്ടിക്കിടെയാണ് സംഭവം.
യുവതിയെ ചുംബിക്കാന്‍ ശ്രമിക്കുകയും എതിര്‍ത്തപ്പോള്‍ പൊട്ടിയ ഗ്ലാസുകൊണ്ടു മുറിവേല്‍പ്പിക്കുകയും ചെയ്‌തുവെന്നാണ് ആരോപണം. മദ്യം യഥേഷ്ടമൊഴുക്കിയ വിരുന്നില്‍ പാട്ടിനൊപ്പം നൃത്തവും അരങ്ങേറിയപ്പോഴാണ് ഇയാള്‍ യുവതിയോട് അപമര്യാദയായി പെരുമാറിയത്.
യുവതി എതിര്‍ത്തതിനെ തുടര്‍ന്ന് കുപിതനായ ഇയാള്‍ പൊട്ടിച്ച വൈന്‍ ഗ്ലാസ് കൊണ്ട് മുറിവേല്‍പ്പിക്കുകയായിരുന്നു. ഭര്‍ത്താവിനൊപ്പമെത്തിയ യുവതി ബഹളം വച്ചതോടെ പാര്‍ട്ടിയിലുണ്ടായ മറ്റെല്ലാവരും ഹോട്ടല്‍ ജീവനക്കാരും ചേര്‍ന്ന് ഇയാളെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.












Click it and Unblock the Notifications