ഇടയലേഖനം വേണ്ടെന്ന് കോഴിക്കോട് രൂപത
നയഗര്‍(ഒറീസ): ഒറീസയിലെ നയഗറില്‍ ചപ്പുചവറുകള്‍ക്കിടയില്‍ നിന്നും മുപ്പത് പെണ്‍ഭ്രൂണങ്ങള്‍ കണ്ടെത്തി.
ജനിയ്‌ക്കുന്നതിന് മുമ്പ് ഗര്‍ഭപാത്രത്തില്‍ നിന്നും കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയില്‍ ഞായറാഴ്‌ചയാണ് ഭ്രൂണങ്ങള്‍ കണ്ടെത്തിയത്.
ജൈവാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനിടയിലാണ് തലയോട്ടികളും എല്ലുകളുമായി മാറിയ ഭ്രൂണങ്ങള്‍ കണ്ടെത്തിയത്. ഇവ ശേഖരിച്ച് പൊലീസ് രാസ പരിശോധനയ്‌ക്ക് അയയ്‌ക്കുകയായിരുന്നു.
ഇതിന് മുമ്പ് ഇപ്പോള്‍ ഭ്രൂണങ്ങള്‍ കണ്ടെത്തിയ സ്ഥലത്തുനിന്നും ഏതാനും കിലോമീറ്ററുകള്‍ അകലെനിന്ന് ഉപേക്ഷിയ്‌ക്കപ്പെട്ട നിലയില്‍ ഭ്രൂണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സമീപത്തുള്ള ആശുപത്രിയില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. അവിടെ നിന്നും ജീവന്‍ നശിപ്പിച്ച പെണ്‍ ഭ്രൂണങ്ങള്‍ കണ്ടെത്തുകയും ചെയ്‌തിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഒറീസ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഒറീസയിലെ നയഗര്‍ ജില്ലയില്‍ പെണ്‍ഭ്രൂണഹത്യ സര്‍വ്വസാധാരണമാണ്. ഇതുകൊണ്ടുതന്നെ ഇവിടത്തെ സ്‌ത്രീ-പുരുഷ അനുപാതം സന്തുലിതവുമല്ല. 1000 പുരുഷന്‍മാര്‍ക്ക് 901സ്‌ത്രീകള്‍ എന്ന നിലയ്‌ക്കാണ് ഇവിടത്തെ സ്‌ത്രീ-പുരുഷ അനുപാതം.
പെണ്‍ഭ്രൂണഹത്യ ചെയ്‌തു കൊടുക്കുന്ന പന്ത്രണ്ടോളം സ്വകാര്യ അള്‍ട്രാ സൗണ്ട് നഴ്‌സിംഗ് സ്ഥാപനങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഒന്നിന് മാത്രമാണ് ലൈസന്‍സ് ഉള്ളത്. ഈ സ്ഥാപനങ്ങളില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് നടക്കുന്നതെന്ന് അറിയേണ്ടതുണ്ട്. അതിന് ശേഷം മാത്രമേ ഈ പ്രശ്‌നത്തില്‍ അന്തിമ തീരുമാനത്തിലെത്താന്‍ കഴിയൂ-നയഗറിലെ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത്(നുട്രീഷന്‍) സന്തോഷ് കുമാര്‍ മിശ്ര പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍![]()












Click it and Unblock the Notifications