Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ സ്‌ത്രീകള്‍ കയറിയിട്ടുണ്ട്‌ സുധാകരന്‍

ദില്ലി: സര്‍ദാര്‍ പട്ടേല്‍ വിദ്യാലയയിലെ 200ഓളം വിദ്യാര്‍ത്ഥികളെ വൈദ്യപരിശോധനയുടെ പേരില്‍ നഗ്നരാക്കിയത്‌ വിവാദമാവുന്നു. ഒന്‍പതാം തരത്തിലെയും പത്താം തരത്തിലെയും വിദ്യാര്‍ത്ഥികളാണ്‌ പരിശോധനയ്‌ക്ക്‌ വിധേയരായത്‌.

വൈദ്യപരിശോധനയുടെ ഭാഗമായി വിദ്യാര്‍ത്ഥികളെ നഗ്നരാക്കി ലിംഗപരിശോധന നടത്തിയതാണ്‌ വിവാദമായത്‌. വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്‌.

നഗരത്തില്‍ സ്വകാര്യ പ്രാക്ടീസ്‌ നടത്തുന്ന പേരുകേട്ട ഡോക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നോയിഡയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ കുട്ടികളുടെ വിഭാഗം തലവനാണ്‌ ഈ ഡോക്ടര്‍. വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുടെ അനുവാദം വാങ്ങാതെയും അവരെ അറിയിക്കാതെയുമായിരുന്നു പരിശോധന.

ഹെര്‍ണിയയും ഹൈഡ്രാസിലിയും ഉണ്ടോയെന്നറിയാനായിരുന്നു പരിശോധന. ചില വിദ്യാര്‍ത്ഥികള്‍ പരിശോധനയ്‌ക്ക്‌ വിധേരാവാന്‍ തയ്യാറാകാതെയിരുന്നതോടെയാണ്‌ പ്രശ്‌നമാരംഭിച്ചത്‌.

ഇവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പരിശോധന നിര്‍ത്തിവച്ചു. പിന്നീട് ഇതറിയാനിടയായ മാതാപിതാക്കള്‍ പ്രതിഷേധവുമായി സ്കൂളിലെത്തി. എന്നാല്‍ ഒരു വിദ്യാര്‍ത്ഥിയെയും നിര്‍ബന്ധിച്ച്‌ പരിശോധന നടത്തിയിട്ടില്ലെന്ന്‌ സ്‌കൂളിലെ ആക്ടിങ്‌ പ്രിന്‍സിപ്പലായ വിജയ സുബ്രഹ്മണ്യം അറിയിച്ചു.

എന്നാല്‍ കുട്ടികളുടെ മാതാപിതാക്കളെ അറിയിക്കാതിരുന്നതിനെ കുറിച്ച്‌ പ്രിന്‍സിപ്പല്‍ പ്രതികരിച്ചില്ല. കുട്ടികള്‍ പരിശോധനയില്‍ അസ്വസ്ഥരാണെന്ന്‌ അറിയാനിടയായപ്പോള്‍ അധ്യാപകരും ഡോക്ടര്‍മാരും അവരോട്‌ സംസാരിച്ചുവെന്നും താല്‍പര്യമുളള വിദ്യാര്‍ത്ഥികള്‍ മാത്രം പരിശോധനയ്‌ക്ക്‌ വിധേയരായാല്‍ മതിയെന്ന്‌ അറിയിക്കുകയും ചെയ്തതായും പ്രിന്‍സിപ്പല്‍ പറഞ്ഞു.

ഇതേസമയം, പരിശോധനയ്‌ക്കിടെ ഡോക്ടര്‍മാര്‍ കൈയുറ ധരിച്ചിരുന്നില്ലെന്നും ഓരോ വിദ്യാര്‍ത്ഥിയെയും പരിശോധിച്ച്‌ ശേഷം കൈകഴുകിയിരുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+