Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടയലേഖനം വേണ്ടെന്ന് കോഴിക്കോട് രൂപത

ജംഷഡ്‌പൂര്‍: നിങ്ങളാഗ്രഹിക്കുന്നതുപോലെ ഒരു വിസ കിട്ടാന്‍ പ്രയാസപ്പെടുകയാണോ? എങ്കില്‍ ജംഷഡ്‌പൂരിലെ പാസ്‌പോര്‍ട്‌ ബാബയെ സന്ദര്‍ശിയ്‌ക്കുക, പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമാകും.

പാസ്‌പോര്‍ട്‌ ബാബയെന്നാല്‍ സുഫി വിശുദ്ധനായിരുന്ന മിസ്‌കിന്‍ ബാബ. അദ്ദേഹത്തിന്റെ ശവകുടീരത്തിലാണ്‌ പ്രാര്‍ത്ഥനകള്‍ സമര്‍പ്പിക്കേണ്ടത്‌.

വിദേശത്ത്‌ പോകാനാഗ്രഹിക്കുന്നവരുടെ അപേക്ഷകളാണ്‌ ഇവിടെ കൂടുതലുമെത്തുന്നത്‌. വിസയ്ക്കുവേണ്ടിയാണെങ്കില്‍ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പാണ്‌ പ്രാര്‍ത്ഥനയ്‌ക്കൊപ്പം ശവകുടീരത്തില്‍ സമര്‍പ്പിയ്‌ക്കേണ്ടത്‌. അങ്ങനെ ബാബയ്‌ക്ക്‌ പേരും വീണു, പാസ്‌പോര്‍ട്ട്‌ ബാബ.

പാസ്‌പോര്‍ട്ടും വിസയും ആവശ്യമുള്ളവരാണ്‌ കൂടുതലായും ഇവിടെയെത്തി പ്രാര്‍ത്ഥിയ്‌ക്കുന്നത്‌. പരീക്ഷാ വിജയത്തിനായി കുട്ടികളും എത്താറുണ്ട്‌- ശവകുടീരം നോക്കിനടത്തുന്ന പീര്‍ മുഹമ്മദ്‌ ഖാദിം പറയുന്നു. മറ്റെന്തെങ്കിലും ആവശ്യങ്ങളാണ് സാധിക്കേണ്ടതെങ്കില്‍ അത് ഒരു തുണ്ട് കടലാസില്‍എഴുതി ഇവിടെ വെച്ചാല്‍ മതി, ബാക്കി കാര്യങ്ങള്‍ ബാബ ശരിയാക്കും- ഖാദിം പറയുന്നു

പരീക്ഷാ വിജയത്തിനായി ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പുകളാണ്‌ വിദ്യാര്‍ത്ഥികള്‍ ബാബയ്‌ക്കു മുന്നില്‍ സമര്‍പ്പിക്കുന്നത്‌. 2000 മുതല്‍ ഞാന്‍ തുടര്‍ച്ചയായി ഇവിടെയെത്തി പരീക്ഷാ ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പുകള്‍ സമര്‍പ്പിയ്‌ക്കുന്നുണ്ട്‌. അന്നുതൊട്ടിന്നേവരെ ഞാന്‍ ഒരു പരീക്ഷയിലും തോറ്റിട്ടില്ല- വിദ്യാര്‍ത്ഥിയായ മുഹമ്മദ്‌ ഫിറോസ്‌ പറഞ്ഞു.

ഏറെക്കാലം പാസ്‌പോര്‍ട്ട്‌ ശരിയാകാത്തതിനാല്‍ എനിയ്‌ക്ക്‌ വിദേശത്ത്‌ പോകാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ പാസ്‌പോര്‍ട്ട്‌ ബാബയുടെ അടുത്തെത്തി പ്രാര്‍ത്ഥിച്ചപ്പോള്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി. പാസ്‌ പോര്‍ട്ട്‌ കിട്ടുകയും വിദേശത്ത്‌ ജോലിയ്‌ക്കു ചേരുകയും ചെയ്‌തു- മറ്റൊരു ഭക്തനായ അഫ്‌താബ്‌ അലം സാക്ഷ്യപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+