Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്: വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നാര്‍ക്കോ അനാലിസിസ് ടെസ്റ്റ്

കോട്ടയം: അഭയ കേസില്‍ വൈദികര്‍, കന്യാസ്‌ത്രീകള്‍ എന്നിവരുള്‍പ്പെടെ എട്ടു പേരെ നാര്‍ക്കോ അനാലിസിസ്‌ ടെസ്റ്റിന്(ഓര്‍മ്മ പരിശോധന ) വിധേയരാക്കുന്നു.

ആദ്യം കേസന്വേഷിച്ച പൊലീസ്‌ സംഘത്തിലുണ്ടായിരുന്ന എഎസ്‌ഐ അഗസ്റ്റിന്യും പരിശോധനയ്ക്കു വിധേയമാക്കും.

മരുന്നു കുത്തിവച്ചു ബോധ മനസ്സിനെ ഉറക്കി ഉപബോധ മനസ്സില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന രീതിയാണു നാര്‍ക്കോ അനാലിസിസ്‌. ഇതില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ കേസന്വേഷണത്തിന് പുതിയ വഴിത്തിരിവാകുമെന്നാണ് സിബിഐ കരുതുന്നത്.

എസ് പി കൃഷ്ണ, ഡിവൈഎസ് പി അഗര്‍വാള്‍, എസ്‌ഐ വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സിബിഐ സംഘം കേസ്‌ അന്വേഷണത്തില്‍ പുതിയ മുന്നേറ്റം നടത്തിയിട്ടുണ്ടെന്നാണു സൂചന.

അന്നത്തെ ക്രൈംബ്രാഞ്ച്‌ എസ്പിയായിരുന്ന കെ.ടി. മൈക്കിള്‍ നടത്തിയ ആത്മഹത്യാ നിഗമനം സിബിഐ നേരത്തേതന്നെ തള്ളിക്കളഞ്ഞതാണ്‌.

ആ നിഗമനങ്ങളെ പൂര്‍ണമായും അംഗീകരിക്കുകയാണു പുതിയ സിബിഐ സംഘവും. സിസ്റ്റര്‍ അഭയ ആത്മഹത്യ ചെയ്‌തതല്ല. അഭയയുടെ ബന്ധുക്കള്‍, ആത്മഹത്യ ചെയ്‌തിട്ടുണ്ടെന്ന കണ്ടെത്തല്‍ അടിസ്ഥനരഹിതമാണെന്ന്‌ അവരുടെ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.

ഈ കഥ കെട്ടിച്ചമച്ചതാണ്‌. അഭയയ്ക്കു മാനസിക പ്രശ്നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല.വൈദികരുടെ ബന്ധത്തെക്കുറിച്ചുള്ള ആക്ഷേപം, ബിജു പണിക്കര്‍ എന്ന യുവാവിന്റെ തിരോധാനം എന്നിവയും വിശദമായി അന്വേഷിക്കുന്നുണ്ട്‌. ബിജു പണിക്കരുടെ സുഹൃത്തായിരുന്ന ആപ്പിള്‍ സാം മാത്യുവിനെ വീണ്ടും ചോദ്യം ചെയ്യാനായി വിളിച്ചിട്ടുണ്ട്‌. വിദേശത്തുള്ള ആപ്പിള്‍ അടുത്ത ദിവസം നാട്ടിലെത്തുമ്പോള്‍ ഹാജരാകാനാണു നിര്‍ദേശിച്ചിരിക്കുന്നത്‌- സിബിഐ അറിയിച്ചു.

അഭയക്കേസിലെ തെളിവുകള്‍ നശിപ്പിക്കാനും വഴിതിരിച്ചുവിടാനും കേസ്‌ ആദ്യം അന്വേഷിച്ച സംസ്ഥാന പൊലീസ്‌ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു ബോധപൂര്‍വമായ ശ്രമം നടന്നുവെന്നാണു സിബിഐ കരുതുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+