എംഎല്‍എ ഹോസ്‌റ്റലിലെ13-നന്പര്‍ മുറിയെവിടെ?
തിരുവനന്തപുരം: അന്ധവിശ്വാസങ്ങള്‍ക്കും ആഭിചാരങ്ങള്‍ക്കും പഞ്ഞമില്ലാത്ത നാടാണ് കേരളം എന്നതില്‍ ആര്‍ക്കും സംശയമുണ്ടാവാനിടയില്ല. എന്നാല്‍ കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകരും അഭിഭാഷകരും വരെ അന്ധവിശ്വാസങ്ങളെ മുറുകേ പിടിച്ചാണോ ജീവിക്കുന്നതെന്നാണ് ഇപ്പോള്‍ നിലനില്‍ക്കുന്ന ചോദ്യം.
തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലാണ് അന്ധവിശ്വാസങ്ങള്‍ക്ക് വേദിയായത്. ഹോസ്‌റ്റിലില്‍ പതിമൂന്നാം നന്പര്‍ എന്നൊരു മുറിയില്ല. 13 നിര്‍ഭാഗ്യ സംഖ്യയാണെന്നാണ് പൊതുവേയുളള വിശ്വാസം.
അതാണോ എംഎല്‍എമാരുടെ വാസസ്ഥലത്ത് നിന്ന് പതിമൂന്നാം നന്പര്‍ മുറി അപ്രത്യക്ഷമായതിന് പിന്നിലെ രഹസ്യമെന്നാണ് ജനത്തിന് സംശയം. മിക്ക എംഎല്‍എമാരും നിരീശ്വരവാദികളും സിദ്ധാന്തങ്ങള്‍ വിളമ്പുന്നവരുമാണെങ്കിലും ഇത്തരം വിശ്വാസങ്ങളല്ലാം രഹസ്യമായി പിന്തുടരുന്നവരാണ് എന്നത് പകല്‍ പോലെ വ്യക്തമാണ്.
എന്തായാലും ഹോസ്‌റ്റലില്‍ പതിമൂന്നാം നന്പര്‍മുറിയില്ലെന്നത് കണ്ടു പിടിച്ചത് നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായ സൈമണ്‍ ബ്രിട്ടോയാണ്. അതും തീര്‍ത്തും അപ്രതീക്ഷിതമായി.












Click it and Unblock the Notifications