സൈമണ്‍ ബ്രിട്ടോയുടെ കണ്ടെത്തലും നിയമസഭയിലെ സന്ദേഹങ്ങളും
കണ്ടെത്തലിനെ കുറിച്ച് ബ്രിട്ടോയുടെ വാക്കുകള്‍ ഇങ്ങനെ- ഹോസ്റ്റലില്‍ എനിക്ക് അനുവദിച്ച മുറിയില്‍ 12Aയും 12B ഉണ്ടായിരുന്നു. എന്നാല്‍ എന്റെ മുറിയുടെ തൊട്ടടുത്ത മുറിയുടെ നമ്പര്‍ 14 ആണെന്ന് ഒരു ദിവസം ഞാന്‍ ശ്രദ്ധിച്ചു. അപ്പോള്‍ പതിമൂന്നാം നന്പര് മുറി എവിടെയാണെന്ന് സ്വാഭാവികമായും ഞാന്‍ ചിന്തിച്ചു.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ നിന്ന് അങ്ങനെയൊരു മുറി ഇല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. എംഎല്‍എ ഹോസ്റ്റലിന് രണ്ട് ബ്ലോക്കുകളുണ്ട്. പുതിയതും പഴയതും. രണ്ടിലും പതിമൂന്നാം നന്പര് മുറിയില്ല- ബ്രിട്ടോ പറയുന്നു.
എന്തായാലും തന്റെ കണ്ടെത്തല്‍ നാലാളെ അറിയിച്ചില്ലെങ്കില്‍ മോശമാണെന്ന് ബ്രിട്ടോയ്ക്ക് തോന്നി. അതിനൊരു സാഹചര്യം ഒത്തുവന്നപ്പോള്‍ ബ്രിട്ടോ അത് നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു . അതിന് അവസരമൊരുക്കിയതോ ഹൈക്കോടതിയിലെപതിമൂന്നാം നന്പര് മുറിയും.
തനിക്ക് പതിമൂന്നാം നന്പര് മുറി അനുവദിച്ചു തരണമെന്ന് ബ്രിട്ടോ സ്പീക്കറെ അറിയിച്ചു കഴിഞ്ഞു. അതേക്കുറിച്ച് അന്വേഷിച്ചു വേണ്ടത് ചെയ്യാമെന്ന് പറഞ്ഞിരിക്കുകയാണ് ഹോസ്റ്റിന്റെ ചുമതല കൂടി വഹിക്കുന്ന സ്പീക്കര്‍.
1959 മെയ് നാലിനാണ് ഹോസ്റ്റല്‍ നിലവില്‍ വന്നത്. അന്ന് തൊട്ടേ പതിമൂന്നാം നന്പര് മുറിയില്ലെന്നാണ് ഇപ്പോഴത്തെ സമാജികര്‍ പറയുന്നത്. സത്യം എന്തെന്ന് ഇപ്പോഴും അജ്ഞാതം.