കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീം കോടതി കയറിയ ഹൈക്കോടതി 13ാം നമ്പര്‍ മുറി

  • By Staff
Google Oneindia Malayalam News

കേരള ഹൈക്കോടതിയിലും പതിമൂന്നാം നമ്പര്‍ മുറിയെന്നാരു മുറിയില്ല. നൂറുകണക്കിന് മുറികളുളള ഹൈക്കോടതിയില്‍ പതിമൂന്നാം നന്പര്‍ മുറി മാത്രം എങ്ങനെ അപ്രത്യക്ഷമായി എന്നത് ആര്‍ക്കും അറിയില്ല.

എന്തായാലും മുറി അപ്രത്യക്ഷമായിട്ട് അധിക നാളൊന്നുമായില്ല. കഴിഞ്ഞ ഒരു വര്‍ഷമായി മുറി അപ്രത്യക്ഷമായിട്ടെന്നാണ്‌ അറിവ്‌. പതിമൂന്ന് എന്ന് അക്കത്തെ സ്നേഹിക്കുന്ന ഒരു കക്ഷി ഇതിന്‍റെ കാരണം കണ്ടുപിടിക്കാന‍് തന്നെ തീരുമാനിച്ചു.

ഫലം... പ്രശ്നം സുപ്രീംകോടതിയിലെത്തി. കോടതിമുറികള്‍ക്ക്‌ നമ്പര്‍ വിതരണം ചെയ്യുമ്പോള്‍ 13നെ സൗകര്യപൂര്‍വ്വം ഒഴിവാക്കിയെന്നാണ്‌ പരാതി.

ഇതറിഞ്ഞ്‌ സുപ്രീംകോടതി ഹൈക്കോടതിയെ വിമര്‍ശിക്കുകയും ചെയ്‌തു. ഇത്തരം അന്ധവിശ്വാസങ്ങളെ ഇല്ലായ്മ ചെയ്യേണ്ട് കോടതികള്‍ തന്നെ ഇതിന് മുന്നിട്ടിറങ്ങിയാല്‍ സ്ഥിതിയെന്താണെന്നാണ് സുപ്രീംകോടതിയുടെ ചോദ്യം.

ജഡ്ജിമാര്‍ക്കായി അനുവദിച്ച് മുറികളിലാണ് പതിമൂന്നാം നന്പര്‍ മുറി അപ്രത്യക്ഷമായത്. മൊത്തം 24 മുറികളാണ് ജഡ്ജിമാര്‍ക്ക് അനുവദിച്ചിരിക്കുന്നത്.

അവസാനം സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് മുറികളുടെ അക്കങ്ങള്‍ വീണ്ടും മാറ്റി. എന്നാലും അതിലും 13 ഇല്ല. പകരം 1 എ മുതല്‍ ഡി വരെ, പിന്നെ 2 എ മുതല്‍ ഡി വരെ എന്നിങ്ങനെ തുടര്‍ന്നു നന്പറിടല്‍ പ്രക്രിയ. അങ്ങനെ 13നെ ഒഴിവാക്കി കിട്ടിയെന്ന ആശ്വാസത്തിലാണ് ജഡ്ജിമാര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X