Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടയലേഖനം വേണ്ടെന്ന് കോഴിക്കോട് രൂപത

കോഴിക്കോട് : സര്‍ക്കാരിനെതിരെ ഇടയലേഖനമിറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ലത്തീന്‍ കത്തോലിക്കാ വിഭാഗം കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പന്‍.

സര്‍ക്കാരിനെതിരെ സഭകള്‍ കടുത്ത നിലപാടെടുക്കേണ്ട സാഹചര്യമില്ല. അത്തരം നിലപാടുകള്‍ വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നതിനാണ് വഴി വെയ്ക്കുക. കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന ഒരു നടപടിക്കും ക്രൈസ്തവ സഭകളും മാനേജ് മെന്റും തുനിയരുത്. അനുരഞ്ജനമാണ് എല്ലാവര്‍ക്കും നല്ലത്.

സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തില്‍ ആശങ്കയുണ്ട്. എന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും സിപിഎം നേതൃത്വവും വ്യക്തമാക്കിയത് ആശയ്ക്ക് വകനല്‍കുന്നുണ്ട്. സര്‍ക്കാരിലുളള പ്രതീക്ഷ കാരണമാണ് തങ്ങള്‍ ഇടയലേഖനം പുറത്തിറക്കാത്തതെന്നും ഡോ. ജോസഫ് കളത്തിപ്പറമ്പന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+