സാഹിത്യകാരന്മാരെല്ലാം ജയിലിലേയ്‌ക്ക്!
തിരുവനന്തപുരം: കേരളത്തിലെ സാഹിത്യകാരന്‍മാരെല്ലാം ഇനി ജയിലില്‍ പോകും. തടവുകാരെ കവിത ചൊല്ലിയും കഥകള്‍ പറഞ്ഞും മാനസാന്തരപ്പെടുത്തുകയെന്ന ദൗത്യം ഏറ്റെടുത്താണ് ഇവര്‍ ജയിലിലേയ്‌ക്ക് പോകുന്നത്.
സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് തടവുകാര്‍ക്കായി ഒരു സാഹിത്യ സംഗമം നടത്തുന്നത്. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്.
കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംഗീത ചികിത്സയുടെ ഭാഗമായി തടവുകാര്‍ക്കായി സംഗീത പരിപാടി അവതരിപ്പിച്ചത് ശ്രദ്ധേയമായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ജയിലുകളില്‍ കവിസമ്മേളനം നടത്താന്‍ തീരുമാനിച്ചത്. തടവുകാരെ മാനസാന്തരപ്പെടുത്താനായി കൗണ്‍സിലിംഗ് നടത്തുമെന്നും തടവുകാരുടെ മനുഷ്യാവകാശങ്ങള്‍ സംരംക്ഷിയ്ക്കുന്നതിന് നടപടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.












Click it and Unblock the Notifications