ശബരിമലയില്‍ സ്‌ത്രീകള്‍ കയറിയിട്ടുണ്ട് സുധാകരന്‍
മെംഫിസ്(ടെനിസ്സി): ബിസിനസ് വിപുലീകരിക്കാനും ഉല്‍പന്നം വിറ്റഴിക്കാനുമൊക്കെ സ്‌ത്രീകളെ പരമാവധി ചൂഷണം ചെയ്യുക പതിവാണ്. സ്‌ത്രീകളുടെ മേനിപ്രദര്‍ശനമില്ലാത്ത പരസ്യങ്ങള്‍ തന്നെ ഇക്കാലത്ത് വിരളമാണ്.
വേണ്ടിടത്തും വേണ്ടാത്തയിടത്തുമൊക്കെ സ്‌ത്രീകളെ കാഴ്‌ചവസ്‌തുവാക്കുക പുതുമയല്ലെങ്കിലും മെംഫിസ്സിലെ ഒരു ഉദ്യാനപരിപാലന കമ്പനി തങ്ങളുടെ ബിസിനസ് വളരാനായി കണ്ടെത്തിയ വഴി തീര്‍ത്തും നവീനം തന്നെയായിരിക്കും.
പുല്‍ത്തകിടി വെട്ടിഭംഗിയാക്കി നല്‍കുന്ന ടൈഗര്‍ ടൈം ലോണ്‍ കെയര്‍ കമ്പനിയാണ് പുതിയ വിപണതന്ത്രവുമായി രംഗത്തെത്തിയത്. പുല്‍ത്തകിടി ട്രീം ചെയ്യണമെന്നാവശ്യമുളളവര്‍ കമ്പനിയെ സമീപിച്ചാല്‍ ഇവര്‍ ജീവനക്കാരിയെ പറഞ്ഞയ്‌ക്കും.
വനിതാ തൊഴിലാളിയുടെ സേവനം ലഭ്യമാക്കുന്നവെന്നതല്ല മറിച്ച അവരുടെ വേഷവിധാനമാണ് ഇവിടെ ശ്രദ്ധേയം. ബിക്കിനിയണിഞ്ഞ് സ്‌ത്രീകളായിരിക്കും ആവശ്യക്കാരുടെ ഉദ്യാനപരിപാലനത്തിനെത്തുന്നത്.
കാര്യമെന്തായാലും കമ്പനി തുടങ്ങി വെറും മൂന്നുമാസത്തിനിടെ തന്നെ ബിസിനസ്സില്‍ കുതിച്ചുകയറ്റമുണ്ടായതിന്റെ സന്തോഷത്തിലാണ് കമ്പനിയുടമയായ ലീ കാത്തി. സാധാരണ പുല്‍ത്തകിടി ട്രീം ചെയ്യുന്നത് അപേക്ഷിച്ച് ബിക്കിനിക്കാരുടെ ട്രീമിങ്ങ് റേറ്റ് അല്‍പം കൂടുതലാണ്.
എന്നാലും അതൊരു പ്രശ്‌നമായി ആവശ്യക്കാര്‍ കരുതുന്നില്ല. ഞങ്ങളുടെ ചില കസ്റ്റമേഴ്‌സ് ഉദ്യാനത്തില്‍ കസേരയിട്ട് ബിയര്‍ കഴിക്കവേ ബിക്കിനിധാരിണികളുടെ ട്രീമിങ് കാണാന്‍ ഇഷ്ടപ്പെടുന്നവരാണ്- ലീ കാത്തി പറയുന്നു.
ഇങ്ങനെപോവുകയാണെങ്കില്‍ പുതിയ ബിക്കിനി സേവനം വിപുലീകരിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇനി ഉദ്യാനത്തില്‍ വീണു കിടക്കുന്ന ഇലകളും ചവപ്പുചവറുകളും പെറുക്കി വൃത്തിയാക്കാനും ബിക്കിനിക്കാരികളെ നിയോഗിക്കാനുളള ആലോചനയിലാണ് ഇപ്പോള്‍ കമ്പനി.












Click it and Unblock the Notifications