എം.വി ദേവന്‍റെ ഭാഷ മോശമായിപ്പോയി: മുകുന്ദന്‍
കോഹാരി (ബിഹാര്‍): ബിഹാറിലെ കോഹാരി ഗ്രാമത്തിലെ ഒരു സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് ശ്‌മശാനത്തിന് മദ്ധ്യേയാണ്. എന്തായാലും ഇത് പ്രേതഭൂതാതികളുടെ ശ്രദ്ധയില്‍ പെട്ടത് ഈയിടെയാണെന്ന് തോന്നുന്നു.
കാരണം ഇത്രയും കാലത്തിനിടെ ഒരു വിദ്യാര്‍ത്ഥിയും പ്രേതങ്ങളെ കുറിച്ച് പരാതിപ്പെട്ടിട്ടില്ല. എന്നാല്‍ ഉറക്കത്തില്‍ പ്രേതങ്ങളെ സ്വപ്നം കാണുന്നതായി വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ പരാതിപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്.
പ്രേതങ്ങളെ സ്ഥിരമായി സ്വപ്‌നം കാണാറുണ്ടെന്നെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. സ്‌കൂള്‍ അവിടെ നിന്ന് മാറ്റണമെന്നാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇപ്പോള്‍ ആവശ്യപ്പെടുന്നത്.
സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ നുറേഷാ കയ്‌റ്റൂണ്‍ പറയുന്നു- ഞങ്ങള്‍ പഠിക്കുന്നതും കളിയ്‌ക്കുന്നതുമൊക്കെ ശ്‌മശാനത്തിനകത്താണ്. എന്നാല്‍ രാത്രി ഉറങ്ങി കഴിഞ്ഞാല്‍ പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങള്‍ കാണുക ഇപ്പോള്‍ പതിവാണ്. ഒരു താടിക്കാരന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് ഈ സ്കൂളില്‍ നിന്ന് പോകാന്‍ എന്നോട് ആവശ്യപ്പെടാറുണ്ട്. രാത്രിയായാല്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് വല്ലാത്ത പേടിയാണ്.
ഏകദേശം 200ഓളം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠനം നടത്തുന്നത്. സ്‌കൂള്‍ ആരംഭിക്കാനായി സ്ഥലം നല്‍കാന്‍ അധികൃതര്‍ വിസ്സമ്മതിച്ചതിനെ തുടര്‍ന്നാണ് ശ്‌മശാനത്തില്‍ വിദ്യാലയം തുടങ്ങിയതെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
വെറും രണ്ടു മുറികള്‍ അടങ്ങിയതാണ് സ്‌കൂള്‍ കെട്ടിടം. എന്നാല്‍ ഇതേസമയം, നൂറുകണക്കിന് ശവകുടീരങ്ങളാല്‍ സമൃദ്ധമാണ് ശ്‌മശാനം. അതിന് പുറമേ ഈയിടെ കുഴിച്ച പുതിയ കുറേ കൂഴിമാടങ്ങളുമുണ്ട്.
വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളോടൊപ്പം ജില്ലാ വിദ്യാഭ്യാസ ഓഫീസിലെത്തി പരാതി നല്‍കിയിട്ടുണ്ട്. സ്‌കൂളിന് വേറെ ഭൂമി നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications