വാ വിട്ട വാക്കും കൈവിട്ട മെയിലും
കൈവിട്ട കല്ലുപോലെയല്ലേ സെന്‍ഡ് ബട്ടന്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ ഇ-മെയിലുകളുടെ കാര്യവും.
അയക്കേണ്ടയാള്‍ക്കല്ലാതെ മിക്കപ്പോഴും വിലാസങ്ങളും ഗ്രൂപ്പുകളും മാറി ഇ-മെയിലുകള്‍ അയച്ച് പിന്നീട് സെന്റ് ഐറ്റം ഫോള്‍ഡറില്‍ നോക്കി നെടുവീര്‍പ്പിടുന്നവര്‍ ഒട്ടും കുറവല്ല.
എന്തായാലും ഇക്കാര്യത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് തന്നെയായിരിക്കും മുന്‍തൂക്കം. ഇവിടെ ഓരോ നിമിഷത്തിലും 42 പേരെങ്കിലും ഇങ്ങനെ വിലാസം തെറ്റി ഇ-മെയിലുകള്‍ അയയ്‌ക്കുന്നുണ്ടത്രേ.
ഇ-മെയിലിന്റെ ഉള്ളടക്കം എന്തായാലും ജോലിക്കാര്‍ക്ക് ഇത്തരത്തില്‍ അബദ്ധങ്ങള്‍ പറ്റുന്നുണ്ടെന്ന് കണ്ടെത്തിയത് ഈയിടെ നടത്തിയ ഒരു സര്‍വ്വേയിലാണ്. മിക്കവരും വ്യക്തിഗത മെയിലുകള്‍ ആണെങ്കില്‍ പോലും തയ്യാറാക്കിക്കഴിഞ്ഞ് അബദ്ധവശാല്‍ റിപ്ലൈ ആള്‍(മേല്‍വിലാസ പുസ്‌തകത്തിലുള്ള എല്ലാവര്‍ക്കും മറുപടി നല്‍കാനുള്ളത്) എന്നതില്‍ ക്ലിക് ചെയ്‌തുപോവുകയാണത്രേ.
ജോലിസ്ഥലത്തുനിന്നാണ് മെയില്‍ അയയ്‌ക്കുന്നതെങ്കില്‍ കമ്പനി മാനേജര്‍ മുതല്‍ ഓഫീസ് ബോയ് വരെ മെയില്‍ വായിക്കുമെന്ന് അര്‍ത്ഥം. ഓഫീസ്‌ബ്രോക്കേസ് ഡോട്ട് കോം എന്ന സൈറ്റാണ് ഈ രസകരമായ പഠനം നടത്തിയത്.












Click it and Unblock the Notifications