ശബരിമലയില്‍ സ്‌ത്രീകള്‍ കയറിയിട്ടുണ്ട് സുധാകരന്‍
ദില്ലി: സ്ഥാനമൊഴിയുന്ന രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന് സര്‍ക്കാറിന്‍റെ വക ഒറ്റമുറി വീട്.
340 മുറികളുള്ള രാഷ്ട്രപതി മന്ദിരത്തില്‍ നിന്നും കലാം ബുധനാഴ്ച താമസം മാറുന്നത് ദില്ലി കന്‍റോണ്‍മെന്‍റ് 27മാള്‍ റോഡിലെ സൈന്ധവ് എന്ന ഒറ്റ കിടപ്പുമുറി മാത്രമുള്ള ഗസ്റ്റ് ഹൗസിലേയ്ക്കാണ്.
കലാമിനായി നഗരവികസന മന്ത്രാലയം കണ്ടെത്തിയ രാജാജി മാര്‍ഗിലുള്ള പത്താം നന്പര്‍ ബംഗ്ലാവിന്‍റെ അറ്റകുറ്റപ്പണികള്‍ വിചാരിച്ച സമയത്ത് പൂര്‍ത്തിയാകാത്തതിനാലാണ് കലാമിന് ഒറ്റമുറി വീട്ടില്‍ താമസിയ്ക്കേണ്ടിവരുന്നത്.
കഴിഞ്ഞ അഞ്ചുവര്‍ഷം ഇന്ത്യയുടെ രാഷ്ട്രപതിയായ കലാമിന് വേണ്ടി നല്‍കുന്ന ഈ വീടിനെക്കാളും കൂടുതല്‍ മുറികള്‍ ഇതിന് സമീപം താമസിക്കുന്ന ജോലിക്കാരുടെ വീടുകള്‍ക്കുണ്ട്.
ഔദ്യോഗിക ബംഗ്ലാവ് തയ്യാറാകുന്നത് വരെ കലാം ഈ ഒറ്റമുറി വീട്ടില്‍ താമസിക്കണം. രാഷ്ട്രപതി ഭവനില്‍ നിന്നും 20 മിനിറ്റ് യാത്രചെയ്തുവേണം ഈ ഗസ്റ്റ് ഹൗസിലെത്താന്‍.
ഇതിനിടെ ചൊവ്വാഴ്ച രാജ്യസഭയിലെയും ലോക് സഭയിലെയും അംഗങ്ങള്‍ കലാമിന് ഔദ്യോഗിക യാത്രയയപ്പ് നല്‍കി.












Click it and Unblock the Notifications