മൂന്ന് ഇന്ധനങ്ങളിലും ഓടുന്ന ഹൈബ്രിഡ് കാര്‍
കേന്ദ്രീയ വിദ്യാലയത്തില്‍ ലൈംഗിക പീഡനം
ബുധന്‍, ജൂലൈ 25 , 2007
ചെന്നൈ: അശോക് നഗറിലെ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ ജോലിക്കാരന്‍ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപണം.
എഴുവയസ്സുകാരിയാണ് പീഡനത്തിനരിയായത്. ക്ലാസ് മുറിയില്‍ ഒരാള്‍ ചോക്ലേറ്റുകളുമായി കാത്തിരിക്കുന്നുണ്ടെന്ന് ഒരു ടീച്ചര്‍ പറഞ്ഞെന്നും അയാളെ അന്വേഷിച്ച് ക്ലാസ് മുറിയിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ലാബ് അസിസ്‌റ്റന്റ് ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നുമാണ് കുട്ടി രക്ഷിതാക്കളോട് പറഞ്ഞത്.
ഇത് സ്‌കൂളിലെ ആദ്യത്തെ സംഭവമല്ലെന്നും മറ്റു പല വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരം പരാതികളുണ്ടെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നുണ്ട്. സേലത്തും തിരുച്ചിറപ്പള്ളിയിലുമുള്ള പല സ്‌കൂളുകളില്‍ നിന്നും ഇത്തരം സംഭവങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അശോക് നഗര്‍ കേന്ദ്രീയവിദ്യാലയത്തില്‍ നിന്നും ഇത്തരമൊരു വാര്‍ത്ത പുറംലോകമറിയുന്നത്.
സംഭവത്തെത്തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതി പ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എന്നാല്‍ ഇത്തരമൊരു സംഭവം നടന്നതായി സ്‌കൂള്‍ അധികൃതര്‍ സമ്മതിച്ചിട്ടില്ല. കേന്ദ്രീയ വിദ്യാലയ സംഘടനയുടെ ചെന്നൈ റീജിയന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഇ പ്രഭാകര്‍ പറയുന്നതിങ്ങനെ- ഇവിടത്തെ ജോലിക്കാരോ ആധ്യാപകരോ ഇത്തരമൊരു പ്രവൃത്തി ചെയ്യില്ല. ഇത്തരം ഒരു വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് ഞങ്ങള്‍തന്നെ അന്വേഷണം നടത്തിയിരുന്നു.എന്നാല്‍ അതില്‍ സത്യമൊന്നും കണ്ടെത്താന്‍കഴിഞ്ഞിട്ടില്ല.
സംഭവത്തെത്തുടര്‍ന്ന് രക്ഷിതാക്കള്‍ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications