ശബരിമലയില്‍ സ്‌ത്രീകള്‍ കയറിയിട്ടുണ്ട് സുധാകരന്‍
ഫരീദാബാദ്: ഓടികൊണ്ടിരിക്കുന്ന കാറില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്‌തു. തിങ്കളാഴ്‌ച വൈകുന്നേരമാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
നടന്നു പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ മൂന്ന് പേര്‍ ചേര്‍ന്ന് ബലംപ്രയോഗിച്ച സാന്‍ട്രോ കാറില്‍ പിടിച്ചിട്ട് ശേഷം ബലാല്‍സംഗം ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൃഷന്‍(20), സഹോദരന്‍ ധരംപാല്‍(19), ഇവരുടെ ബന്ധു രാജു(14) എന്നിവരെ പോലീസ് തിരയുകയാണ്.
പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് മാനഭംഗത്തിനിരയായ പെണ്‍കുട്ടി. ഓരോര്‍ത്തര്‍ ചേര്‍ന്ന തന്നെ പലതവണ ബലാല്‍സംഗം ചെയ്‌തുവെന്നും പിന്നീട് തന്റെ വീട്ടിനടുത്ത് വഴിയില്‍ ഉപേക്ഷിച്ചുവെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
പെണ്‍കുട്ടി മാതാപിതാക്കള്‍ ബാദ്ഷാ ഖാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. പെണ്‍കുട്ടി മാനഭംഗത്തിനിരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications