Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ സ്‌ത്രീകള്‍ കയറിയിട്ടുണ്ട്‌ സുധാകരന്‍

രാമേശ്വരം: പടിയിറങ്ങുന്ന ജനങ്ങളുടെ പ്രസിഡന്റ്‌ എ.പി.ജെ അബ്ദുള്‍ കലാമിനെ തലയിലേറ്റാന്‍ ആരാധകര്‍.

കലാമിന്റെ ജന്മദേശമായ രാമേശ്വരത്താണ്‌ തലമുടിയില്‍ കലാംസ്റ്റൈല്‍ ചെയ്യാന്‍ ആളുകള്‍ ക്യൂ നില്‍ക്കുന്നത്‌.

രാഷ്ടപതി മന്ദിരത്തിന്റെ പടിയിറങ്ങുന്ന കലാമിനോടുള്ള സ്‌നേഹസൂചകമായാണ്‌ യുവാക്കളുള്‍പ്പെടെ കലാം സ്റ്റൈലിലേയ്‌ക്ക്‌ മാറുന്നത്‌. ഒപ്പം രാമേശ്വരത്ത്‌ കലാം ജനിച്ചുവളര്‍ന്ന വീടും പ്രതിദിനം സന്ദര്‍ശകരെക്കൊണ്ട്‌ നിറയുന്നു.

.ഇവിടെ ആളുകളുടെ തിരക്കാണ്‌. എല്ലാവര്‍ക്കും കലാം സ്റ്റൈല്‍ മതി. പക്ഷേ അത്‌ രൂപപ്പെടുത്തിയെടുക്കാന്‍ വളരെ പ്രയാസമാണ്‌- സലൂണ്‍ നടത്തിപ്പുകാരനായ മുരുകന്‍ പറയുന്നു.

രാമേശ്വരത്ത്‌ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനകേന്ദ്രം രാമേശ്വരം ക്ഷേത്രമായിരുന്നു. എന്നല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പ്‌ പ്രഖ്യാപനവും കലാമിന്റെ വിടപറയലും എല്ലാ തകൃതിയായതോടെ മിക്ക വിനോദസഞ്ചാരികളും തടിച്ചുകൂടുന്നത്‌ കലാമിന്റെ വീടീന്‌ മുന്നിലാണ്‌.

ഈ തിരക്ക്‌ ഞങ്ങള്‍ക്ക്‌ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല. ഇന്ത്യയില്‍ നിന്നു മാത്രമല്ല ലോകത്തിന്റെ പലഭാഗത്തുനിന്നും രാമേശ്വരത്തെത്തുന്ന പലരും ഇവിടെയും സന്ദര്‍ശിക്കുന്നുണ്ട്‌. കലാമിന്റെ മുതിര്‍ന്ന സഹോദരന്‍ മുത്തു മീരാന്‍ ലബ്ബായ മരയ്‌ക്കാര്‍ പറയുന്നു.

ജനങ്ങള്‍ കലാമിനെ സ്‌നേഹിക്കുകയും ബഹുമാനിയ്‌ക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ്‌ അവരൊക്കെ ഇവിടെയെത്തുന്നത്‌- അനിയനെക്കുറിച്ച്‌ പറയുമ്പോള്‍ മയ്‌ക്കാരുടെ ശബ്ദത്തില്‍ അഭിമാനം പ്രതിധ്വനിയ്‌ക്കുന്നു.

എല്ലാവര്‍ക്കും അതിശയം ഇത്രയും ചെറിയ വീട്ടിലാണോ ഇന്ത്യയുടെ രാഷ്ട്രപതി ജനിച്ചുവളര്‍ന്നതെന്നാണ്‌. വീട്‌ കാണാനെത്തിയവരില്‍ ആരും ആ അതിശയം മറച്ചുവെയ്‌ക്കുന്നുമില്ല. അതേസമയം ഇത്ര ചെറിയ നിലയില്‍ നിന്നും വളര്‍ന്നെത്തിയ കലാമിന്റെ ഉയര്‍ച്ചയെ അവര്‍ ബഹുമാനിയ്‌ക്കുകയും ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+