കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ സ്‌ത്രീകള്‍ കയറിയിട്ടുണ്ട്‌ സുധാകരന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയില്‍ അന്പത് വയസ്സില്‍ താഴെ പ്രായമുള്ള സ്‌ത്രീകള്‍ പ്രവേശിച്ചതിന്‌ തെളിവുണ്ടെന്ന്‌ ദേവസ്വം മന്ത്രി ജി. സുധാകരന്‍.

തിരുവിതാംകൂര്‍ രാജവംശത്തിലെ അമ്മമഹാറാണി അടക്കമുള്ളവര്‍ ശബരിമലയില്‍ കയറിയിട്ടുണ്ട്‌. പതിനെട്ടാം പടി കയറാതെ സ്‌ത്രീകള്‍ ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നുവെന്നതിന്‌ ആധികാരിക രേഖകളുണ്ട്‌- മന്ത്രി നിയമസഭയില്‍ പറഞ്ഞു.

ശബരിമലയില്‍ സ്‌ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ്‌ സര്‍ക്കാറിന്റെ നിലപാട്‌. ഇക്കാര്യത്തെക്കുറിച്ച്‌ പഠനം നടത്താന്‍ വിദഗ്‌ധ സമതിയെ നിയോഗിക്കുമെന്ന്‌ സുപ്രിം കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്‌മൂലവും നല്‍കിയിട്ടുണ്ട്‌- അദ്ദേഹം അറിയിച്ചു.

ശബരിമലയില്‍ ഏതെങ്കിലും ഒരു സീസണിലെങ്കിലും സ്‌ത്രീകളെ പ്രവേശിപ്പിക്കണമെന്നകാര്യവും പരിഗണിയ്‌ക്കുന്നുണ്ട്‌. സുപ്രിം കോടതിയിലും ഈ നിലപാട്‌ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X