ഗുരുവായൂരില്‍ ചുരിദാര്‍ ധരിച്ച് ദര്‍ശനം നടത്താം
മുംബൈ: നിശാ ജീവിതത്തിന് പേരുകേട്ട മുംബൈയിലെ കാമാത്തിപ്പുരയിലെ ലൈംഗികത്തൊഴിലാളികള്‍ക്ക് പറയാനുള്ളത് ഒന്നോ രണ്ടോ കഥയല്ല. പക്ഷേ ഈ കഥകള്‍ അവര്‍ പരസ്‌പരം തന്നെ പറയുകയായിരുന്നു പതിവ്.
എന്നാല്‍ ഇവരുടെ കഥകള്‍ പുറം ലോകത്തേയ്‌ക്കെത്തിത്തുടങ്ങി. ഇപ്പോള്‍ ഇവരില്‍ ചിലര്‍ വാര്‍ത്താലേഖകര്‍കൂടിയാണ്. ലാല്‍ ബട്ടി ദസ്‌തവേസ് എന്ന പേരില്‍ ലൈംഗികത്തൊഴിലാളികള്‍ക്കായി പുറത്തിറക്കുന്ന പത്രത്തിലാണ് ഇവര്‍ വാര്‍ത്തകളും കഥകളും നല്‍കുന്നത്.
അപനെ ആപ് എന്ന എന്‍ജിഒയാണ് ലൈംഗികത്തൊഴിലാളികള്‍ക്കായുള്ള പത്രം പുറത്തിറക്കുന്നത്. വിലകുറഞ്ഞ കടലാസില്‍ അച്ചടിക്കുന്ന പത്രം മാസത്തിലൊന്ന് എന്ന രീതിയിലാണ് പ്രസിദ്ധീകരിയ്‌ക്കുന്നത്.
ലൈംഗികത്തൊഴിലാളികളായ ഇവര്‍ക്കെതിരെ കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുന്നില്ലെന്നും വഞ്ചിക്കപ്പെടുന്നില്ലെന്നും ഉറപ്പുവരുത്തുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. പിന്നെ ഇവരുടെ ക്ഷേമത്തിനായി എന്തെങ്കിലും മാര്‍ഗ്ഗം കണ്ടെത്തുകയും വേണം- എന്‍ജിഒയുടെ കോ-ഓര്‍ഡിനേറ്റര്‍ രൂപ പറയുന്നു.
കമാത്തിപ്പുരയിലെ ലൈംഗികത്തൊഴിലാളികളായസ്‌ത്രീകള്‍ പറയുന്ന അനുഭവ കഥകളും, അവര്‍ക്കെതിരെ നടക്കുന്ന ചൂഷണങ്ങളും ഇവര്‍ കടന്നുപോന്ന ഘട്ടങ്ങളുമൊക്കെയായിരിക്കും പത്രത്തിലെ പ്രധാന വിഷയങ്ങള്‍. ഇവിടെനിന്നും ഇത്തരം കഥകളും വാര്‍ത്തകളും കിട്ടുകയെന്നത് തീര്‍ത്തും ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ അവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ പത്രത്തിനായി എത്തിക്കാന്‍ കഴിയുന്നുണ്ട്- രൂപ പറഞ്ഞു.
പഴയകാല പത്രപ്രവര്‍ത്തകനും അപനേ ആപിന്റെ ട്രസ്റ്റിയുമായ അനുരാഗ് ചതുര്‍വേദിയുടെ ആശമാണ് ഇത്തരത്തിലൊരു പത്രം. ഇപ്പോള്‍ പത്രത്തിനായുള്ള മറ്റും കാര്യങ്ങളെയും റിപ്പോര്‍ട്ടര്‍മാരെയും കണ്ടെത്താനുള്ള തിരക്കിലാണ് അദ്ദേഹം.
തീര്‍ച്ചയായും ലൈംഗികത്തൊഴിലാളികളുടെ ശബ്ദമായിരിക്കും ലാല്‍ ബത്തി ദസ്‌തവേസ്. കാമാത്തിപ്പുരയില്‍ നിന്നുള്ള സ്‌ത്രീകളെത്തന്നെ ഇതിന്റെ റിപ്പോര്‍ട്ടര്‍മാരും എഡിറ്റര്‍മാരുമാക്കണമെന്ന ലക്ഷ്യത്തോടെയാണ് ഈ പത്രം തുടങ്ങുന്നത്. ഇപ്പോള്‍ വിതരണം ആരംഭിച്ചുകഴിഞ്ഞ പത്രത്തിന്റെ പ്രസാധകര്‍ ഇതിന് ഔദ്യോഗിക രജിസ്‌ട്രേഷന്‍ കിട്ടുന്നതിനായി അപേക്ഷ നല്‍കിയിരിക്കുകയാണ്. രജിസ്‌ട്രേഷന്‍ ലഭിച്ചുകഴിഞ്ഞാല്‍ സാധാരണപോലൊരു വാര്‍ത്താപത്രമായി ഇത് പുറത്തിറങ്ങും.












Click it and Unblock the Notifications