അഭയ കേസ് വൈദികനെയും മുന്‍ എഎസ്ഐയെയും ചോദ്യം ചെയ്തു
കോട്ടയം: സിസ്റ്റര്‍ അഭയയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന സിബിഐ. സംഘം, വൈദികന്‍ തോമസ് കോട്ടൂരിനെയും റിട്ട. എ.എസ്.ഐ അഗസ്റ്റിനെയും ചോദ്യംചെയ്തു.
ബുധനാഴ്ച കോട്ടയം ടി.ബി യിലുള്ള സിബിഐ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് സംഘം ഇരുവരെയും ചോദ്യംചെയ്തത്. അന്വേഷണച്ചുമതല ഏറ്റെടുത്തുതിന് ശേഷം തോമസ് കോട്ടൂരിനെ ഇത് നാലാം തവണയാണ് പുതിയ സിബിഐ സംഘം ചോദ്യംചെയ്യുന്നത്.
കോട്ടയം അതിരൂപതാ ചാന്‍സലറാണ് വൈദികന്‍ തോമസ് കോട്ടൂര്‍. സിസ്റ്റര്‍ അഭയ കോട്ടയം ബി.സി.എം. കോളേജില്‍ പಠിക്കുന്പോള്‍ അവിടത്തെ സൈക്കോളജി അധ്യാപകനായിരുന്നു അദ്ദേഹം.
അഭയയുടെ സഹപാಠികളും അധ്യാപകരുമായിരുന്ന കന്യാസ്ത്രീകളെയും സിബിഐ സംഘം ചോദ്യംചെയ്തു. ഇവരില്‍ കുറച്ചുപേര്‍ എസ്.എച്ച് മൗണ്ടിലെ കോണ്‍വെന്റിലാണുള്ളത്.
കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ അത് സിബിഐ. സംഘത്തിന് കൈമാറണമെന്ന് കോട്ടയം അതിരൂപതാ അധ്യക്ഷന്‍ മാര്‍ മാത്യു മൂലേക്കാട്ട് പരസ്യപ്രസ്താവനയിലൂടെ സഭയിലുള്ളവരോട് ആവശ്യപ്പെട്ടിരുന്നു. ഇത് സിബിഐ സംഘത്തിന് ഏറെ സഹായകമായിരുന്നു.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവ് ലഭിക്കുന്നതിനായി കുറച്ചുപേരെ നാര്‍ക്കോ അനാലിസിസിന് (ഓര്‍മ്മ പരിശോധന) വിധേയരാക്കാന്‍ സിബിഐ തീരുമാനിച്ചിട്ടുണ്ട്. തോമസ് കോട്ടൂര്‍, അഗസ്റ്റിന്‍ എന്നിവര്‍ ഉള്‍പ്പെടെ 15 പേരില്‍നിന്ന് ഇതിനായി സിബിഐ സമ്മതപത്രം വാങ്ങിയിട്ടുണ്ട്.
ബാംഗ്ലൂരില്‍ നാര്‍ക്കോ അനാലിസിസിന് ആദ്യം വിധേയരാക്കുന്നത് തോമസ് കോട്ടൂരിനെയും അഗസ്റ്റിനെയുമാണ്. ഇതിനുമുന്നോടിയായി ചോദ്യോത്തരരേഖ ക്രമപ്പെടുത്തുന്നതിനാണ് സിബിഐ. സംഘം വീണ്ടും ചോദ്യംചെയ്തത്. ഓഗസ്റ്റ് ആദ്യവാരത്തിലായിരിക്കും പരിശോധന നടത്തുക.












Click it and Unblock the Notifications