തുടയെന്നു കരുതിയെടുത്തത് സ്‌ത്രീയുടെ വലതുകൈ
ലണ്ടന്‍ ഇത് തീര്‍ച്ചയായും മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്കും അതില്‍ വരുന്ന നൂതന മാതൃകകള്‍ സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ക്കും സന്തോഷകരമായ ഒരറിവായിരിക്കും.
വരും കാലത്ത് മൊബൈല്‍ ഫോണിന്റെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ ചാര്‍ജ്ജറും കയ്യില്‍ത്തൂക്കി നടക്കണ്ട. പകരം സ്വന്തം ഹൃദയമിടിപ്പുകൊണ്ടുതന്നെ മൊബൈല്‍ ചാര്‍ജു ചെയ്യാം.
യാത്രയ്‌ക്കിടയിലും മറ്റും ബാറ്ററി ചാര്‍ജ്ജില്ലാതെ, വിളിക്കുന്നവരോട് സംസാരിയ്‌ക്കാനും തിരിച്ചു വിളിക്കാനും കഴിയാതെ ബുദ്ധിമുട്ടുമ്പോള്‍ സ്വന്തം ഹൃദയം തന്നെ പരിഹാരമാകുന്നുവെങ്കില്‍ അതില്‍പ്പരം സന്തോഷം എന്തുണ്ടാവാനാണ്.
ബ്രിട്ടീഷുകാരായ ഗവേഷകരാണ് ഇതിന് സഹായിക്കുന്ന ഒരു ജനറേറ്റര്‍ വികസിപ്പിച്ചെടുത്തത്. തൊട്ടടുത്തുള്ള സ്‌പന്ദിയ്‌ക്കുന്ന വസ്‌തുവില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിവുള്ളതാണ് ഈ ജനറേറ്റര്‍. ഇത് പേസ്‌മേക്കറുകള്‍ ഉപയോഗിക്കുന്നവര്‍ക്കും ഗുണകരമായേയ്‌ക്കുമെന്ന് കരുതപ്പെടുന്നു.
യഥാര്‍ത്ഥത്തില്‍ വ്യാവസായിക ആവശ്യത്തിന് വേണ്ടി വികസിപ്പിച്ചെടുത്ത ഈ യന്ത്രം ഹൃദയമിടിപ്പില്‍നിന്നും പേസ്‌മേക്കറുകള്‍ ചാര്‍ജ്ജ് ചെയ്യാന്‍ പറ്റുന്നതാണോയെന്ന് ഗവേഷകര്‍ പരീക്ഷണം നടത്തുകയായിരുന്നു. ഇത് വിജയകരമായാല്‍ പേസ്‌മേക്കറിന്റെ ബാറ്ററി ചാര്‍ജ് ചെയ്യാനായി വീണ്ടും രോഗികളില്‍ ശസ്‌ത്രക്രിയ നടത്തുന്നത് ഒഴിവാക്കാന്‍ കഴിയും.
പിന്നീടാണ് മൊബൈല്‍ ഫോണ്‍ എംപി ത്രി പ്ലെയര്‍ തുടങ്ങിയ വയര്‍ലെസ് ഉപകരണങ്ങളും ഇതുപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനാവുമെന്ന് ഗവേഷകര്‍ കണ്ടെത്തിയത്. അതായത് മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് മൊബൈല്‍ ചാര്‍ജ്ജ് ചെയ്യണമെങ്കില്‍ വെറുതെ ഹൃയത്തിന് സമീപമുള്ള കീശയില്‍ സംഗതി സൂക്ഷിച്ചാല്‍ മതി.
പേസ് മേക്കറുകളും ഇത്തരത്തില്‍ത്തന്നെ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് ഈ പുരോഗമനം സാക്ഷ്യപ്പെടുത്തുന്നതെന്ന് ജനറേറ്റര്‍ വികസിപ്പിച്ച സൗത്തംപ്‌റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ സ്‌റ്റീവ് ബീബെ പറയുന്നു.
കൈനറ്റിക് ഊര്‍ജ്ജം വഴി ഒരു വാച്ചു പ്രവര്‍ത്തിക്കുന്നതുപോലെയാണ് ഈ കൊച്ചു ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നത്. കാന്തങ്ങള്‍ക്കിടയില്‍ സ്ഥാപിച്ചിരിക്കുന്ന രണ്ട് കോയിലുകളാണ് ഇതിനുള്ളില്‍ വൈദ്യുതോര്‍ജ്ജം ഉല്‍പാദിപ്പക്കുന്നത്. പാലം, റോഡ് തുടങ്ങിയവയില്‍ നിന്നുണ്ടാകുന്ന സ്‌പന്ദനത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന കാലം വിദൂരത്തിലല്ലെന്നും ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.












Click it and Unblock the Notifications