കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുടയെന്നു കരുതിയെടുത്തത് സ്‌ത്രീയുടെ വലതുകൈ

  • By Staff
Google Oneindia Malayalam News

പഠനം നടത്താനായി തെറ്റി അയച്ച ഇ-മെയിലുകള്‍ ശേഖരിച്ചപ്പോള്‍ ഓഫീസ്‌ബ്രോക്കേസ്‌ ഡോട്ട്‌ കോം കണ്ടെത്തിയത്‌ ഒട്ടേറെ രസകരമായ മെയില്‍ അബദ്ധങ്ങളാണ്‌. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതുമായ മൂന്നെണ്ണമുണ്ട്‌. ഇതില്‍ത്തന്നെ വന്‍ അബദ്ധമെന്ന്‌ പറയാവുന്നത്‌ ഒരു കമ്പനിയുടെ മാനേജര്‍ അയച്ച മെയിലാണ്‌.

കമ്പനിയിലെ എല്ലാ ജോലിക്കാരുടെയും ശംബള വിവരങ്ങള്‍ തയ്യാറാക്കി സാമ്പത്തിക വകുപ്പിന്‌ കൈമാറേണ്ടതിന്‌ പകരം അദ്ദേഹം അയച്ചത്‌ ആര്‍ക്കെന്നല്ലേ കമ്പനിയിലെ മൊത്തം ജോലിക്കാര്‍ക്ക്‌ ( കമ്പനി ഗ്രൂപ്പ്‌ ഇ-മെയില്‍ എന്ന വിലാസത്തിലേയ്‌ക്കാണ്‌ അദ്ദേഹം മെയില്‍ അയച്ചത്‌).

വളരെ രഹസ്യമായി കൈകാര്യം ചെയ്യേണ്ടുന്ന വിഷയമാണ്‌ ഒരൊറ്റ ക്ലിക്‌ കൊണ്ട്‌ അദ്ദേഹം പരസ്യമാക്കേണ്ടത്‌. പിന്നെ കേള്‍ക്കണോ പൂരം തെറ്റ്‌ മനസ്സിലായ മാനേജര്‍ ഓഫീസിലെ അപായ ബെല്‍ മുഴക്കുകയും എല്ലാ ജോലിക്കാരെയും പുറത്താക്കുകയും ചെയ്‌തശേഷം ഓരോ ഇന്‍-ബോക്‌സില്‍ നിന്നുമായി ആ മെയില്‍ നീക്കം ചെയ്‌തു.

മറ്റൊരു രസകരമായ മെയില്‍ അബദ്ധം ഒരു ജോലിക്കാരന്‌ പറ്റിയതാണ്‌. രോഗിയായ ഈ ജോലിക്കാരന്‍ തന്റെ അസുഖകാരണത്തെക്കുറിച്ച്‌ സുഹൃത്തിനോട്‌ വെളിപ്പെടുത്തല്‍ നടത്താനാണ്‌ മെയില്‍ അയയ്‌ക്കാന്‍ തീരുമാനിച്ചത്‌.

ക്ലാസ്‌ എ ഡ്രഗ്‌ കാരണമാണ്‌ തനിയ്‌ക്ക്‌ അസുഖം വന്നതെന്ന അതീവ രഹസ്യമായ കാര്യമാണ്‌ അയാള്‍ സുഹൃത്തിനോട്‌ ഇ-മെയില്‍ വഴി വെളിപ്പെടുത്താന്‍ ആഗ്രഹിച്ചത്‌. നിര്‍ഭാഗ്യമെന്നു പറയട്ടെ മെയില്‍ തയ്യാറാക്കിയശേഷം അയാളും ക്ലിക്‌ ചെയ്‌തത്‌ മാനേജര്‍ ഉള്‍പ്പെടെയുള്ള കമ്പനിയിലെ എല്ലാവര്‍ക്കും മെയില്‍ അയക്കാനുള്ള വിലാസത്തിലാണ്‌.

ഒരു വനിതാ പൊലീസ്‌ ഉദ്യോഗസ്ഥ സഹപ്രവര്‍ത്തകയ്‌ക്ക്‌ അയച്ചമെയില്‍ ഇതിലും രസകരമാണ്‌. ആരാണ്‌ ഫ്രിഡ്‌ജില്‍ നിന്നും താന്‍ സൂക്ഷിച്ചുവെച്ച കട്ടത്തൈര്‌ മോഷ്ടിച്ചതെന്നായിരുന്നു ഉദ്യോഗസ്ഥയ്‌ക്ക്‌ അറിയേണ്ടിയിരുന്നത്‌. അവര്‍ക്കും പറ്റി ഒരു വലിയ കൈത്തെറ്റ്‌.

സഹപ്രവര്‍ത്തകയ്‌ക്ക്‌ പകരം അവര്‍ മെയില്‍ അയച്ചത്‌ വെസ്റ്റ്‌ മിഡ്‌ലാന്റിലെ പൊലീസ്‌ സേനയ്‌ക്കായിരുന്നു. അതിലും വലിയ തമാശ എന്താണെന്നല്ലേ ഈ മെയിലിന്‌ ഇവര്‍ക്ക്‌ നൂറോളം മറുപടികളും കിട്ടി. തൈര്‌ മോഷണം പോയതിനെക്കുറിച്ച്‌ അന്വേഷിയ്‌ക്കാന്‍ കുറ്റാന്വേഷകരെ ആവശ്യമുണ്ടോ, പൊലീസ്‌ നായയെ ആവശ്യമുണ്ടോ എന്നിങ്ങനെയൊക്കെയായിരുന്നു മറുപടിമെയിലുകളിലെയെല്ലാം ചോദ്യങ്ങള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X